എട്ടാം ക്ലാസ് തിങ്കളാഴ്ച മുതല്‍ ആരംഭിക്കും; 9,10 പ്ലസ് വണ്‍ ക്ലാസുകള്‍ 15 ന് തുടങ്ങും

തിരുവനന്തപുരം:കൊവിഡ് വ്യാപനം കാരണം ഒന്നര വര്‍ഷത്തിലേറെ നീണ്ട ഇടവേളക്ക് ശേഷം നവംബര്‍ ഒന്നു മുതലാണ് സ്‌കൂള്‍ തുറന്നത്. 8,9,പ്ലസ് വണ്‍ ഒഴികെ ബാക്കി ക്ലാസുകള്‍ അന്ന് തുടങ്ങിയിരുന്നു. സംസ്ഥാനത്ത് എട്ടാം ക്ലാസ് തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. നവംബര്‍ 15 മുതല്‍ തുടങ്ങാനായിരുന്നു മുമ്പ് തീരുമാനിച്ചിരുന്നത്. നാഷണല്‍ അച്ചീവ്മെന്റ് സര്‍വേ 12 മുതല്‍ തുടങ്ങുന്നതിനാലാണ് ക്ലാസുകള്‍ നേരത്തേ ആരംഭിക്കുന്നത്. 3,5,8 ക്ലാസ്സുകളെ അടിസ്ഥാനം ആക്കിയാണ് സര്‍വേ നടക്കുന്നത്. അതേസമയം ഒമ്പത്, പ്ലസ് വണ്‍ ക്ലാസുകള്‍ 15 ന് തന്നെ ആണ് തുടങ്ങുന്നത്.ആദ്യ രണ്ടാഴ്ച ഉച്ചവരെയാണ് ഇപ്പോള്‍ സ്‌കൂളുകളിലെ ക്ലാസുകള്‍. ഒരു ക്ലാസിനെ രണ്ടായി വിഭജിച്ച് കുട്ടികള്‍ ഒരുമിച്ചെത്തുന്നത് ഒഴിവാക്കിയാണ് ക്ലാസുകള്‍ നടത്തുന്നത് . ഒരോ ബാച്ചിനും തുടര്‍ച്ചയായ മൂന്ന് ദിവസം ക്ലാസ്. അടുത്ത ബാച്ചിന് അടുത്ത മൂന്ന് ദിവസം ക്ലാസ്.

© 2024 Live Kerala News. All Rights Reserved.