ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ പരിഗണിക്കും;നാളെ ഉച്ചയ്ക്ക് 1.45ന് വീണ്ടും വാദം

കൊച്ചി:നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി വീണ്ടും മാറ്റി. നാളെ ഉച്ചയ്ക്ക് 1.45നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുക.നാളെ പ്രോസിക്യൂഷന്റെ വാദമാണ് ഉണ്ടാവുക.അനാവശ്യമായി കേസ് നീട്ടിവെക്കുന്നു എന്ന രീതിയില്‍ പുറത്ത് ചര്‍ച്ച നടക്കുന്നുണ്ടെന്നും ഇതിനിടെ കോടതി ചൂണ്ടിക്കാട്ടി. കേസ് നാളെ പരിഗണിക്കുമെന്നും വാദം പൂര്‍ത്തിയാക്കാമെന്നും കോടതി വ്യക്തമാക്കി.. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെയും ദിലീപ് ഇന്ന് കോടതിയില്‍ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചു.തനിക്കെതിരായ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസില്‍ ഗൂഢാലോചന നടത്തിയതില്‍ എഡിജിപിക്കും പങ്കെന്ന് ദിലീപ് കോടതിയില്‍. തന്നെ ജയിലില്‍ അടയ്ക്കണം എന്ന ഉദ്ദേശ്യത്തോട് കൂടിയാണ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നത്.എന്തുകൊണ്ടാണ് ഈ കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നത്. ആലുവ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഗൂഢാലോചന നടന്നിരിക്കുന്നത്. അത് ആലുവ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അല്ലേ അന്വേഷിക്കേണ്ടത്. എന്തുകൊണ്ടാണ് കേസില്‍ എഡിജിപി ഉള്‍പ്പെട്ടിരിക്കുന്നതെന്നും ദിലീപ് കോടതിയില്‍.അതേസമയം പ്രോസിക്യൂഷന്റെ കൈവശം ദിലീപിനെതിരായ തെളിവുകളുണ്ടെന്ന് കോടതി. ബാലചന്ദ്രകുമാറിന്റെ വാദം വിശ്വാസത്തിലെടുക്കരുതെന്നും തെളിവുകള്‍ കെട്ടിച്ചമച്ചതാണ് എന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം കേട്ടതിന് ശേഷമാണ് കോടതി തെളുവുകള്‍ ഉണ്ടെന്ന് പറഞ്ഞത്.

© 2024 Live Kerala News. All Rights Reserved.