കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.അന്വേഷണ സംഘം ഹൈക്കോടതിയില്‍ നല്‍കിയ തുടന്വേഷണ റിപ്പോര്‍ട്ട് തടയണമെന്നും ആവശ്യം,.നടപടിക്രമം പാലിക്കാതെയാണ് തുടരന്വേഷണമെന്നും വിചാരണ വൈകിപ്പിക്കുകയാണ് ലക്ഷൃമെന്നും ദിലീപ് ഹര്‍ജിയില്‍ ആരോപിക്കുന്നു.വിചാരണക്കോടതിയുടെ അനുമതി ലഭിക്കും മുന്‍പ് തുടരന്വേഷണം ആരംഭിച്ചുവെന്നും വിചാരണ ഒരു മാസം നീട്ടിവച്ചത് നീതികരിക്കാനാവില്ല. അതിനാല്‍ തുടരന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നും ദിലീപ് വാദിക്കുന്നു,വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ വിചാരണക്കോടതിക്ക് നിര്‍ദ്ദേശം നല്‍കണമെന്നും ദിലീപ് ആവശ്യപ്പെട്ടിട്ടുണ്ട്.വധഗൂഢാലോചന കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്ന് ഉച്ചയ്ക്ക് ഹൈക്കോടതി വീണ്ടും പരിഗണിക്കാനിരിക്കെയാണ് ദിലീപ് പുതിയ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.അതിനിടെ ദിലീപും കൂട്ടുപ്രതികളും കൈമാറിയ ആറു ഫോണുകള്‍ ഫൊറന്‍സിക് പരിശോധന നടത്തുന്നത് സംബന്ധിച്ച് ആലുവ മജിസ്‌ട്രേറ്റ് കോടതി ഇന്ന് തീരുമാനമെടുക്കും.