ദിലീപിന് ഇന്ന് നിര്‍ണായക ദിനം; ആലുവയിലെ പള്ളിയിലെത്തി പ്രാര്‍ഥന നടത്തി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കെ ആലുവയിലെ പള്ളിയിലെത്തി പ്രാര്‍ഥന നടത്തി ദിലീപ്.ചൂണ്ടി എട്ടേക്കര്‍ സെന്റ് ജൂഡ് പള്ളിയിലാണ് ദിലീപ് എത്തിയത്.രാവിലെ 5.40ന് പള്ളിയിലെത്തിയ ദിലീപ് നൊവേനയിലും പങ്കെടുത്തു. മെഴുകുതിരി കത്തിച്ചും മാല ചാര്‍ത്തിയും പ്രാര്‍ഥിച്ചു. ദിലീപ് സ്ഥിരമായി ഇവിടെ പ്രാര്‍ഥനയ്ക്ക് എത്താറുണ്ട്. ഇന്ന് ഉച്ചയ്ക്ക് 1.45 നാണ് ദിലീപിന്റെ ജാമ്യഹര്‍ജി കോടതി പരിഗണിക്കുക.അന്വേഷണത്തിനോട് സഹകരിക്കാത്തതിനാല്‍ കസ്റ്റഡിയില്‍ വേണമെന്നതാണ് പ്രോസിക്യൂഷന്റെ ആവശ്യം. ഫോണുകള്‍ ഹാജരാക്കിയതിന് പിന്നാലെ അന്വേഷണത്തോടെ സഹകരിക്കുന്നുണ്ടെന്നും അതിനാല്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി വേണമെന്ന ആവശ്യം തന്നെയായിരിക്കും ദിലീപ് ഉന്നയിക്കുക.ദിലീപിനെ കസ്റ്റഡിയില്‍ വേണമെന്ന ആവശ്യത്തില്‍ പ്രോസിക്യൂഷന്‍ ഉറച്ച് നില്‍ക്കുകയാണ്. അതേസമയം ദിലീപിന്റെ രണ്ട് കേസുകളാണ് ഇന്ന് കോടതിയുടെ പരിഗണനയില്‍
വരുന്നത്.ദിലീപ് അടക്കമുള്ള പ്രതികള്‍ ഹാജരാക്കിയ ഫോണുകള്‍ ഫോറന്‍സിക് ലാബില്‍ പരിശോധനയ്ക്ക് അയയ്ക്കുന്ന കാര്യത്തില്‍ ആലുവ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവും ഇന്നുണ്ടാകും. രാവിലെ 11 മണിക്കാണു കേസ് പരിഗണിക്കുന്നത്. ഇന്ന് ദിലീപിന്റെ രണ്ടു കേസുകളാണ ്പരിഗണിക്കുന്നത്.അതുകൊണ്ട് തന്നെ ദിലീപിന് ഇന്ന് നിര്‍ണായക ദിനമാണ്.

© 2024 Live Kerala News. All Rights Reserved.