രാജ്യത്ത് കോവിഡില്‍ നിന്ന് ആശ്വാസം; 1.67 ലക്ഷം പേര്‍ക്ക് കോവിഡ്; ടിപിആര്‍ 11.69 ശതമാനം

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതര്‍ കുത്തനെ കുറയുന്നു. പ്രതിദിന കോവിഡ് കേസുകള്‍ രണ്ട് ലക്ഷത്തിന് താഴെയെത്തി. 1,67,059 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 15.7 ശതമാനത്തില്‍ നിന്ന് 11.6 ശതമാനമായി കുറഞ്ഞു. അതേസമയം കോവിഡ് മരണ സംഖ്യ ഉയരുകയാണ്. ഇന്നലെ 1192 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.രാജ്യത്തെ പ്രതിവാര കണക്കുകളും ആശ്വാസകരമാണ്. മൂന്നാം തരംഗം തുടങ്ങിയ ശേഷം ആദ്യമായി പ്രതിവാര കേസുകളിലും കുറവുമണ്ടായി. കേരളത്തിലെ രോഗവ്യാപനം ആശങ്കയോടെയാണ് കേന്ദ്രം കാണുന്നത്. 42000 ത്തിലധികം പേര്‍ക്കാണ് ഇന്നലെ കേരളത്തില്‍ രോഗം സ്ഥിരീകരിച്ചത്. കര്‍ണാടകം, തമിഴ്‌നാട്, മഹാരാഷ്ട്ര, ആന്ധ്ര എന്നീ സംസ്ഥാനങ്ങളില്‍ പതിനായിരത്തിന് മുകളിലാണ് കേസുകള്‍. ഈ സംസ്ഥാനങ്ങളില്‍ ജാഗ്രത കൂട്ടണമെന്നാണ് കേന്ദ്രം ആവര്‍ത്തിച്ച് നിര്‍ദേശിക്കുന്നത്.അതേസമയം കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ എണ്ണം വീണ്ടും കൂടി. 1192 കൊവിഡ് മരണങ്ങളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. മുന്‍ തരംഗങ്ങളെ അപേക്ഷിച്ച് മരണ നിരക്ക് കുറവാണെങ്കിലും മൂന്നാം തരംഗത്തിലെ മരണ നിരക്കില്‍ വര്‍ധന തുടരുകയാണ്. 2,54,076 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. നിലവില്‍ 17,43,059 പേരാണ് രാജ്യത്ത് ചികിത്സയില്‍ തുടരുന്നത്. രാജ്യത്ത് ഇതുവരെ ആകെ കോവിഡ് സ്ഥിരീകരിച്ചവര്‍ ഇതോടെ 4.14 കോടിയായി .ആകെ മരണം 4,96,42 ആയി.94.6 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.രാജ്യത്താകെ 166.68 കോടി ഡോസ് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്തതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

© 2024 Live Kerala News. All Rights Reserved.