ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,34,281 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 893 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ മരണസംഖ്യ 4,94,091 ആയി ഉയര്‍ന്നു. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.50 ശതമാനമായി ഉയര്‍ന്നു. പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.40 ശതമാനമാണ്.നിലവില്‍ 18.84 ലക്ഷം സജീവ കേസുകളാണ് രാജ്യത്തുള്ളത്. 18,84,937 പേരാണ് രോഗ ബാധിതരായി ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,52,784 പേര്‍ രോഗമുക്തി നേടി. രാജ്യത്തെ രോഗമുക്തി നിരക്ക് 94.21 ശതമാനമാണ്.കേരളം 50,812, കര്‍ണാടക 33,337, മഹാരാഷ്ട്ര 27,971, തമിഴ്‌നാട് 24,418, ഗുജറാത്തില്‍ 11,794 എന്നിങ്ങനെയാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആദ്യ അഞ്ച് സംസ്ഥാനങ്ങള്‍. ആകെ കേസുകളില്‍ 63.31 ശതമാനവും റിപ്പോര്‍ട്ട് ചെയ്യുന്നത് ഈ സംസ്ഥാനങ്ങളില്‍ നിന്നാണ്. കേരളത്തില്‍ നിന്ന് മാത്രം 21.69% പുതിയ കേസുകളുണ്ട്.