കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സാക്ഷി വിസ്താരം പൂര്‍ത്തിയാക്കാന്‍ 10 ദിവസം കൂടി അനുവദിച്ചു ഹൈക്കോടതി . പുതിയ സാക്ഷികളുടെ വിസ്താരത്തിന് കൂടുതല്‍ ദിവസം അനുവദിക്കണമെന്ന സര്‍ക്കാര്‍ അപേക്ഷയിലാണ് നടപടി. അഞ്ച് സാക്ഷികളില്‍ മൂന്ന് പേരുടെ വിസ്താരം പൂര്‍ത്തിയാക്കിയതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പുതിയ അഞ്ചു സാക്ഷികളെ പത്തുദിവസത്തിനുളളില്‍ വിസ്തരിക്കണമെന്നായിരുന്നു കഴിഞ്ഞയാഴ്ചത്തെ കോടതി ഉത്തരവ്. എന്നാല്‍ ഇതില്‍ ചില സാക്ഷികള്‍ കൊവിഡ് ബാധിച്ച് ചികിത്സയിലാണെന്നും അതിനാല്‍ കൂടുതല്‍ സമയം വേണമെന്നുമാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. അതിനിടെ, അപായപ്പെടുത്തല്‍ ഗൂഢാലോചനക്കേസില്‍ ദിലീപിന്റെ മറ്റ് പ്രതികളുടെയും ചോദ്യം ചെയ്യല്‍ ഇന്ന് അവസാനിക്കും.