ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം നീട്ടി നല്‍കരുതെന്ന് ആവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയില്‍.വിചാരണം എത്രയും വേഗം തീര്‍ത്ത് വിധി പറയുകയാണ് വേണ്ടതെന്ന് ദിലീപ് സുപ്രീം കോടിതിയോട് ആവശ്യപ്പെട്ടു. തുടരന്വേഷണം വേണമെന്ന സര്‍ക്കാരിന്റെ ആവശ്യം പ്രഹസനമാണ്. സര്‍ക്കാര്‍ സമയം കൂടുതല്‍ ആവശ്യപ്പെടുന്നത് തന്നെ ഇപ്പോഴത്തെ ജഡ്ജി മാറുന്നതുവരെ സമയം കിട്ടാനാണെന്നും ദിലീപ് പറയുന്നു.ഉടന്‍ തന്നെ വിചാരണ പൂര്‍ത്തിയാക്കണമെന്ന് സൂപ്രീം കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിനെതിരെ വിചാരണ സമയം കൂട്ടണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ അപേക്ഷ നല്‍കിയിരുന്നത്.നാളെ സര്‍ക്കാരിന്റെ അപേക്ഷ പരിഗണിക്കാനിരിക്കെയാണ് ദിലീപും സുപ്രീം കോടതിയെ സമീപിച്ചത്.ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് ശേഷം അന്വേഷണത്തിന് കൂടുതല്‍ സമയം വേണമെന്ന ആവശ്യത്തിന് പിന്നാലെയാണ് സര്‍ക്കാര്‍ വിചാരണക്ക് കൂടുതല്‍ സമയം ആവശ്യപ്പെട്ടിരുന്നത്.അതേസമയം, നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ് അടക്കം 5 പ്രതികളെയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്.ഞായര്‍ ഒമ്പത് മണിക്ക് മുമ്പായി തന്നെ ദിലീപ് ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് ഉദ്യോഗസ്ഥര്‍ ദിലീപിനെ ചോദ്യം ചെയ്യുന്നത്.