നടിയെ ആക്രമിച്ച കേസ്; ദിലീപ് ക്രൈം ബ്രാഞ്ചിനു മുന്നില്‍; ചോദ്യം ചെയ്യല്‍ തുടങ്ങി;മുഴുവന്‍ ക്യാമറയില്‍ പകര്‍ത്തും

കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ് അടക്കമുള്ള 5 പ്രതികളും ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തി. കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഉദ്യോഗസ്ഥര്‍ ദിലീപിനെ ചോദ്യം ചെയ്യല്‍.ക്രൈംബ്രാഞ്ച് ഓഫീസില്‍ പ്രത്യേക അന്വേഷണ സംഘമാണ് ദിലീപിനെ ചോദ്യം ചെയ്യുക. ഹൈക്കോടതി നിര്‍ദേശമനുസരിച്ചാണ് നടപടി. ഇന്ന് മുതല്‍ 3 ദിവസം രാവിലെ 9 മുതല്‍ രാത്രി 8 വരെ ദീലീപടക്കമുള്ള 5 പ്രതികളും ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ഹൈകോടതി നിര്‍ദേശം. ചോദ്യം ചെയ്യല്‍ പൂര്‍ണമായും വീഡിയോയില്‍ ചിത്രീകരിക്കും.ചോദ്യം ചെയ്യലിന് ശേഷമുള്ള വിവരങ്ങള്‍ 27 ന് കോടതിയില്‍ നല്‍കണം. അത് വരെ അറസ്റ്റ് പാടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരീഭര്‍ത്താവ് ടി.എന്‍.സുരാജ്, ഡ്രൈവര്‍ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.

© 2024 Live Kerala News. All Rights Reserved.