ദിലീപ് വീണ്ടും പോലീസിന് മുന്നിലേക്ക് ; ദിലീപിനെ 3 ദിവസം ചോദ്യം ചെയ്യാം,വ്യാഴാഴ്ച വരെ അറസ്റ്റ് പാടില്ല ഹൈക്കോടതി

കൊച്ചി:നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വ്യാഴാഴ്ച വീണ്ടും വാദം കേള്‍ക്കും. ദിലീപ് അടക്കം മുഴുവന്‍ പ്രതികളും ചോദ്യം ചെയ്യലിന് അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പില്‍ ചോദ്യംചെയ്യലിന് ഹാജരാകണം ഹൈക്കോടതി ഉത്തരവ്.ദിലീപ് അടക്കമുള്ള പ്രതികളെ നാളെ മുതല്‍ മൂന്ന് ദിവസം ചോദ്യം ചെയ്യലിന് ഹാജരാകണം. രാവിലെ ഒന്‍പതു മുതല്‍ രാത്രി 8 മണി വരെ ചോദ്യം ചെയ്യാം. പ്രതികളെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിര്‍ദേശിച്ചു. 27-ന് അന്വേഷണ പുരോഗതി റിപ്പോർട്ട് മുദ്രവച്ച കവറിൽ ഹാജരാക്കണമെന്നും പ്രോസിക്യൂഷനോട് ഹൈക്കോടതി നിർദേശിച്ചു. പ്രതികൾ എല്ലാ തരത്തിലും അന്വേഷണവുമായി സഹകരിക്കണം. അന്വേഷണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും തടസ്സമുണ്ടാക്കിയാൽ ജാമ്യം റദ്ദാക്കുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകി. ബുധനാഴ്ച വരെ കേസ് തീർപ്പാക്കുന്നില്ല എന്നും, അത് വരെ ദിലീപ് അടക്കമുള്ള ആറ് പ്രതികൾ അന്വേഷണവുമായി സഹകരിക്കട്ടെ എന്നും കോടതി വ്യക്തമാക്കി. വ്യാഴാഴ്ച നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും ഹര്‍ജിയിലെ അന്തിമ തീരുമാനം.കേസ് തിങ്കളാഴ്ച പരിഗണിക്കാമെന്നും കോടതി നിര്‍ദേശം.എന്നാല്‍ അഞ്ചു ദിവസമെങ്കിലും കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.എന്നാല്‍ ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് അറിയിച്ച ദിലീപിന്റെ അഭിഭാഷകന്‍ പക്ഷേ കസ്റ്റഡിയില്‍ വിടരുത് എന്നും ആവശ്യപ്പെട്ടു. കസ്റ്റഡിയില്‍ കിട്ടിയാല്‍ പ്രതികളെ പീഡിപ്പിക്കില്ലെന്ന് ഉറപ്പു നല്‍കാമെന്നായിന്നു ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ഇതിന് മറുപടിയായി കോടതിയെ അറിയിച്ചത്.

© 2024 Live Kerala News. All Rights Reserved.