കുതിച്ചുയരുന്നു കോവിഡ്; രാജ്യത്ത് 2.82 ലക്ഷം പേര്‍ക്ക്;പോസിറ്റിവിറ്റി നിരക്ക് 15.13%;441 മരണം;ഒമിക്രോണ്‍ കേസുകള്‍ 8,961 ആയി

ന്യൂഡല്‍ഹി:രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2.82 ലക്ഷം (2,82,970) പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസത്തെക്കാള്‍ 44,889 കേസുകളുടെ (18 ശതമാനം) വര്‍ധനവുണ്ടായി.441 മരണങ്ങളും റി്‌പ്പോര്‍ട്ട് ചെയ്തു.1,88,157 പേര്‍ രോഗമുക്തരായി. നിലവില്‍ 18,31,000 പേരാണ് ചികിത്സയിലുള്ളത്. പോസിറ്റിവിറ്റി നിരക്ക് 15.13 ശതമാനമാണ്. അതേസമയം, രാജ്യത്തെ ആകെ ഒമിക്രോണ്‍ കേസുകള്‍ 8,961 ആയി. അഞ്ചു സംസ്ഥാനങ്ങളിലാണ് രോഗബാധിതരുടെ എണ്ണം ഏറ്റവും കൂടുതല്‍. കര്‍ണാടകയില്‍41,457, മഹാരാഷ്ട്രയില്‍ 39,207,കേരളത്തില്‍ 28,481 ,തമിഴ്‌നാട്ടില്‍ 23,888, ഗുജറാത്തില്‍ 17,119 എന്നിങ്ങനെയാണ് പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം

© 2023 Live Kerala News. All Rights Reserved.