ടെക്‌സാസ്: അമേരിക്കയിലെ ടെക്‌സസിലുള്ള കോളിവിലിലെ ജൂതപ്പള്ളിയില്‍ പ്രാര്‍ത്ഥനയ്‌ക്കെത്തിയ ജൂതന്മാരെ ബന്ദികളാക്കി. നാല് ജൂതന്മാരെയാണ് ആയുധധാരിയായ അക്രമി ബന്ദികളാക്കിയത്. ബന്ദിയാക്കിയവരെ വിട്ടയച്ചതായാണ് വിവരം. പ്രാദേശിക സമയം ശനി രാവിലെ 10ന് ആരംഭിച്ച പ്രാര്‍ത്ഥനയ്ക്കിടെയാണ് സംഭവം.നാലുപേരില്‍ ഒരാള്‍ ജൂതപുരോഹിതനാണ്. എഫ്ബിഐയും പൊലീസുമെത്തി ജൂതപ്പള്ളി വളഞ്ഞ് പ്രദേശത്തെ ജനങ്ങളെ ഒഴിപ്പിച്ചിരുന്നു. 86 വര്‍ഷത്തെ തടവുശിക്ഷ അനുഭവിക്കുന്ന പാക് ഭീകര വനിത ആഫിയ സിദ്ദീഖിയെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടാണ് ജൂതന്മാരെ ബന്ദികളാക്കിയത്.അഫ്ഗാനിസ്ഥാനില്‍ വച്ച് യുഎസ് സൈനികരെ വധിച്ചതിനാണ് ആഫിയക്ക് ശിക്ഷ. എന്നാല്‍ ആഫിയ സിദ്ദിഖിക്ക് ഈ സംഭവുമായി ഒരു ബന്ധുവില്ലെന്ന് അവരുടെ അഭിഭാഷകന്‍ വ്യക്തമാക്കി.