അമേരിക്കയില്‍ വംശീയാധിക്രമം;ഇന്ത്യക്കാരനെ വെടിവച്ചു കൊന്നു; രണ്ടുപേര്‍ക്ക് പരുക്ക്

വാഷിങ്ടണ്‍: അമേരിക്കയില്‍ ഇന്ത്യന്‍ പൗരനായ എന്‍ജിനിയറെ വെടിവച്ച് കൊന്നു. ശ്രീനിവാസ് കുച്ചിബോട്‌ലയെന്ന 32കാരനാണ് കൊല്ലപ്പെട്ടത്.
കന്‍സാസിലെ ബാറിലാണ് സംഭവം. വംശീയാധിക്രമമാണ് കൊലപാതകം എന്നാണ് റിപ്പോര്‍ട്ട്. എന്റെ രാജ്യത്തു നിന്നും പുറത്തുപോകൂ എന്ന് വിളിച്ചുപറഞ്ഞുകൊണ്ടാണ് അമേരിക്കന്‍ പൗരന്‍ വെടിവയ്ച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഇയാള്‍ക്ക് ഒപ്പമുണ്ടായിരുന്ന രണ്ട് സുഹൃത്തുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അലോക് മഡസാനി എന്നയാള്‍ ഗുരുതരാവസ്ഥയിലാണ്. ഒലൈതെയില്‍ ഗ്രാര്‍മിന്‍ ഹെഡ്ക്വാട്ടേഴ്‌സില്‍ ജോലി ചെയ്യുകയായിരുന്നു ശ്രീനിവാസ്. അമേരിക്കന്‍ സ്വദേശിയായ അദം പുരിന്‍ടനാണ് ആക്രമണം നടത്തിയത്. ഇയാളെ പോലീസ് പിടികൂടിയിട്ടുണ്ട്. മുന്‍ നാവിസേന ഉദ്യോഗസ്തനാണ് ഇയാള്‍. ആക്രമണസമയത്ത് പ്രതി മദ്യപിച്ചതായി പോലീസ് അറിയിച്ചു.

© 2024 Live Kerala News. All Rights Reserved.