വിമാനത്തിലെ ജീവനക്കാരിയെ തുറിച്ച് നോക്കിയെന്നാരോപിച്ച് രണ്ട് മുസ്‌ലിം സ്ത്രീകളെ ഫ്‌ളൈറ്റില്‍ നിന്ന് ഇറക്കിവിട്ടു; വീഡിയോ കാണാം

ലോസ് ഏഞ്ചല്‍സ്: വിമാനത്തിലെ ജീവനക്കാരിയെ തുറിച്ച് നോക്കിയെന്നാരോപിച്ച് രണ്ട് മുസ്‌ലിം സ്ത്രീകളെ ഫ്‌ളൈറ്റില്‍ നിന്ന് ഇറക്കിവിട്ടു. ബോസ്റ്റണില്‍ നിന്നും ലോസ് ഏഞ്ചല്‍സിലേക്ക് യാത്ര ചെയ്ത ജെറ്റ് ബ്ലൂ വിമാനത്തിലാണ് സംഭവം. വിമാനം പുറപ്പെടുന്നതിന് മുമ്പ് തന്നെ ജീവനക്കാര്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി സ്ത്രീകളെ ഇറക്കി വിടുകയായിരുന്നു. യുവതികള്‍ വിമാനത്തിലെ നടപടിക്രമങ്ങള്‍ പകര്‍ത്തിയതായി പരാതി പറഞ്ഞ ജീവനക്കാരി ആരോപിച്ചിരുന്നു. എന്നാല്‍ ഇരുവരും ശാന്തരായി സിനിമ കാണുക മാത്രമാണ് ചെയ്തതെന്നാണ് മറ്റൊരു ജീവനക്കാരി പറഞ്ഞു്. വിമാനത്തിലെ നടപടിക്രമങ്ങള്‍ ആരെങ്കിലും ക്യാമറയില്‍ പകര്‍ത്തുന്നത് കണ്ടാല്‍ ജീവനക്കാര്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കാമെന്നും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് നേരിട്ടതില്‍ ഖേദിക്കുന്നുവെന്നും വിമാനധികൃതര്‍ പ്രതികരിച്ചു.

 

© 2024 Live Kerala News. All Rights Reserved.