നടിയെ ആക്രമിച്ച കേസ്; വിഐപിയെ തിരിച്ചറിഞ്ഞു;കോട്ടയം സ്വദേശിയായ വ്യവസായി

കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷണ ഉദ്യോഗസ്ഥനെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലെ വിഐപിയെ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ തിരിച്ചറിഞ്ഞു. വി ഐപി കോട്ടയം സ്വദേശിയായ വ്യവസായിയെന്ന് സൂചന.വിഐപിയുടെ ശബ്ദസാമ്പിളടക്കം ബാലചന്ദ്രകുമാര്‍ പോലീസിന് കൈമാറിയിട്ടുണ്ട്. ദിലീപിന്റെ വീട്ടില്‍ ഉണ്ടായിരുന്ന വിഐപി കോട്ടയത്തെ പ്രവാസി വ്യവസായിയാണെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശം എത്തിച്ച വിഐപിയെക്കുറിച്ച് നേരത്തെ തന്നെ ബാലചന്ദ്രകുമാറിന്റെ മൊഴിയില്‍ സൂചനകളുണ്ടായിരുന്നു.2017 നവംബര്‍ 15ന് ദിലീപിന്റെ ആലുവയിലെ വസതിയായ പത്മസരോവരത്തില്‍ ഒരു വിഐപിയാണ് നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ എത്തിച്ചു നല്‍കിയത് എന്നതായിരുന്നു ബാലചന്ദ്രകുമാറിന്റെ മൊഴി.

© 2023 Live Kerala News. All Rights Reserved.


Notice: Undefined offset: 0 in /home/vnigkw60dwf8/public_html/wp-content/plugins/wp-google-analytics-scripts/wp-google-analytics-scripts.php on line 602