കോവിഡ് രോഗികള്‍ക്ക് 7 ദിവസം ഹോം ഐസലേഷന്‍; മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുതുക്കി കേന്ദ്രം

ന്യൂഡല്‍ഹി: കോവിഡ്-19 കേസുകളുടെ ഹോം ഐസൊലേഷന്‍ മാര്‍ഗരേഖ പുതുക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം.കോവിഡ് രോഗികള്‍ക്ക് ഏഴു ദിവസമാണ് ഐസലേഷന്‍. ഹോം ഐസൊലേഷന്‍ അവസാനിച്ചതിന് ശേഷം വീണ്ടും പരിശോധന നടത്തേണ്ട ആവശ്യമില്ല. നേരത്തെ, രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങി 10 ദിവസത്തിനു ശേഷമാണ് ഹോം ഐസൊലേഷന്‍ അവസാനിപ്പിക്കേണ്ടിയിരുന്നത്.കോവിഡ് വന്ന 60 വയസ്സ് കഴിഞ്ഞവരെ ആദ്യം പരിശോധിക്കണം. പ്രതിരോധശേഷി കുറഞ്ഞവര്‍ക്കും കാന്‍സര്‍ രോഗികള്‍ക്കും ഹോം ഐസലേഷന്‍ ഇല്ല. എല്ലാ ഒമിക്രോണ്‍ രോഗികളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഒമിക്രോണ്‍ കൊറോണ വൈറസിന്റെ ഒരു പുതിയ വകഭേദമായതിനാല്‍, രോഗലക്ഷണങ്ങളും തീവ്രതയും മനസിലാക്കാന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഓരോ രോഗിയെയും നിരീക്ഷിക്കുന്നുണ്ട്.കഴിഞ്ഞ രണ്ട് വര്‍ഷമായി, ആഗോളതലത്തിലും ഇന്ത്യയിലും കോവിഡ്-19 ന്റെ ഭൂരിഭാഗം കേസുകളും ലക്ഷണമില്ലാത്തതോ അല്ലെങ്കില്‍ വളരെ നേരിയ ലക്ഷണങ്ങളുള്ളതോ ആണ്. ഇത്തരം കേസുകള്‍ സാധാരണഗതിയില്‍ കുറഞ്ഞ ഇടപെടലുകളോടെ സുഖം പ്രാപിക്കുന്നു, അതനുസരിച്ച് ശരിയായ മെഡിക്കല്‍ മാര്‍ഗ്ഗനിര്‍ദ്ദേശത്തിലും നിരീക്ഷണത്തിലും വീട്ടില്‍ തന്നെ കൈകാര്യം ചെയ്യാമെന്ന് ആരോഗ്യ മന്ത്രാലയം ഇന്ന് അറിയിച്ചു.

© 2024 Live Kerala News. All Rights Reserved.