കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യും. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെട്ടുത്തല്‍ അന്വേഷിക്കണമെന്ന കോടതി നിര്‍ദേശത്തിന് പിന്നാലെയാണ് പൊലീസ് ഇടപടല്‍ വേഗത്തിലാക്കുന്നത്. 20 നകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു.കേസിലെ മുഖ്യപ്രതി സുനില്‍ കുമാര്‍ എന്ന പള്‍സര്‍ സുനിയെ ഉടന്‍ ചോദ്യം ചെയ്യുമെന്നാണ് വിവരം. നിലവില്‍ വിയ്യൂര്‍ ജയിലിലുള്ള സുനിയെ ചോദ്യം ചെയ്യാന്‍ പൊലീസ് കോടതിയുടെ അനുമതി തേടും. ഇതിന് പിന്നാലെയായിരിക്കും ദിലീപിനെ വീണ്ടും ചോദ്യം ചെയ്യുക.ഡിസംബര്‍ 25 നാണ് റിപ്പോര്‍ട്ടര്‍ ടി.വിയിലൂടെ സംവിധായകനായ ബാലചന്ദ്ര കുമാര്‍ ദിലീപിനെതിരെ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയത്.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ ബാലചന്ദ്ര കുമാര്‍ ആദ്യമായി പരാതി നല്‍കുന്നത് കഴിഞ്ഞ നവംബര്‍ 25 നാണ്.ഇതിനെ തുടര്‍ന്ന് കേസ് വീണ്ടും അന്വേഷിക്കണെന്ന് ആക്രമിക്കപ്പെട്ട നടി തന്നെ ആവശ്യപ്പെടുകയായിരുന്നു. ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ആശങ്ക രേഖപ്പെടുത്തികൊണ്ട് അക്രമിക്കപ്പെട്ട നടി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലാസിനെ സഹായിക്കാന്‍ പൊലീസ് ഹെഡ്ക്വോര്‍ട്ടേഴ്സില്‍ നിന്നും കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിക്കുമെന്ന വിവരങ്ങളും പുറത്ത് വരുന്നുണ്ട്. അഡ്വക്കേറ്റ് വി.എന്‍. അനില്‍ കുമാറാണ് രാജിവെച്ചത്. വിചാരണ നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു രാജി.അതേസമയം രാജിവെച്ച പബ്ലിക് പ്രോസിക്യൂട്ടര്‍ അനില്‍ കുമാര്‍ തിരിച്ചെത്താന്‍ സാധ്യതയില്ല. ഇദ്ദേഹത്തോട് തുടരാന്‍ സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട് എന്ന വിവരങ്ങളും പുറത്ത് വരുന്നുണ്ട്.തുടര്‍ച്ചയായി അപമാനിതനായി മുന്നോട്ട് പോവാന്‍ സാധിക്കില്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ പറഞ്ഞിരുന്നു. ആദ്യ പ്രോസിക്യൂട്ടര്‍ രാജിക്കായി ചൂണ്ടിക്കാട്ടിയ അതേ കാരണങ്ങള്‍ തന്നെയാണ് ഇപ്പോഴത്തെ പ്രോസിക്യൂട്ടറും ചൂണ്ടിക്കാണിക്കുന്നത്.കേസ് അട്ടിമറിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും കേസിലെ രണ്ടാമത്തെ പ്രോസിക്യൂട്ടറും രാജിവെച്ചത് തന്നില്‍ ഭയമുണ്ടാക്കുന്നുണ്ടെന്നും കത്തില്‍ നടി കത്തില്‍ പറഞ്ഞിരുന്നു.അതേസമയം നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി കേസില്‍ പ്രതിയായ നടന്‍ ദിലീപ് പരാതി നല്‍കിയിരുന്നു. കേസില്‍ പ്രോസിക്യൂഷനെതിരെ ഡി.ജി.പിക്കും വിജിലന്‍സ് ഡയറക്ടര്‍ അടക്കമുള്ളവര്‍ക്കെതിരെയാണ് ദിലീപ് പരാതി നല്‍കിയത്.