ഒമിക്രോണ്‍ കുതിക്കുന്നു; വരാനിരിക്കുന്നത് ‘കോവിഡ് സുനാമി’;മുന്നറിയിപ്പുമായി ഡബ്ല്യുഎച്ച്ഒ മേധാവി

ജനീവ: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ രോഗികളുടെ എണ്ണം കൂടിവരുന്നെന്ന് ലോകാരോഗ്യസംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) മുന്നറിയിപ്പ്.കോവിഡ് ‘സൂനാമി’ ഉണ്ടാകാമെന്ന് ഡബ്ല്യുഎച്ച്ഒ മേധാവി ടെഡ്രോസ് അഥാനോം ഗെബ്രിയേസസ് പറഞ്ഞു.കൂടുതൽ വ്യാപനശേഷിയുള്ള ഒമിക്രോണും നിലവിൽ അിവേഗം വ്യാപിച്ചുകൊണ്ടിരിക്കുന്ന ഡെൽറ്റയും ചേർന്ന് കോവിഡ് കേസുകളുടെ സുനാമിക്ക് വഴിവെച്ചേക്കാമെന്നാണ് ലോകാരോഗ്യ സംഘടന വിലയിരുത്തുന്നത്.ഒമിക്രോൺ വകഭേദത്തിന്റെ വ്യാപനം ആശങ്കപ്പെടുത്തുന്നു. ഇത് ആരോഗ്യസംവിധാനങ്ങൾക്കു മേൽ വലിയ സമ്മർദ്ദം ചെലുത്തുന്നു’– അദ്ദേഹം കൂട്ടിച്ചേർത്തു.ഒമിക്രോണ്‍ വകഭേദം വാക്സിന്‍ എടുത്തവരെയും ഒരിക്കല്‍ രോഗം വന്നുപോയവരെയും ബാധിക്കുന്നുണ്ടെന്ന് തെളിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. വാക്സിന്‍ എടുക്കാത്തവരില്‍ മരണ നിരക്ക് കൂടുമെന്നും ടെഡ്രോസ് അഡാനം പറഞ്ഞു.ഇന്ത്യയിലും ഒമിക്രോൺ കേസുകൾ വർദ്ധിച്ചുവരികയണ്.മഹാരാഷ്ട്ര, ഡൽഹി, ഗുജറാത്ത്, രാജസ്ഥാൻ, കേരളം, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കൂടുതൽ രോഗബാധിതരുള്ളത്.

© 2024 Live Kerala News. All Rights Reserved.