മാനന്തവാടി: വയനാട്ടിലെ കുറുക്കന്‍മൂലയേയും പരിസര പ്രദേശങ്ങളെയും ഭീതി പടര്‍ത്തി കടുവ. കടുവ ജനവാസ കേന്ദ്രത്തില്‍ നിലയുറപ്പിച്ച സാഹചര്യത്തില്‍ നാട്ടുകാരുടെ പ്രതിഷേധം ശക്തമാവുന്നു.ഇന്നലെ രാത്രിയില്‍ കടുവയെ കണ്ട കാര്യം അറിയിച്ചിട്ട് അധികൃതര്‍ എത്തിയില്ലെന്നാണ് നാട്ടുകാരുടെ പരാതി.പയമ്പള്ളി പുതിയിടത്ത് ഇന്നലെ രാത്രി തൃശൂര്‍ നിന്ന് വണ്ടിയില്‍ വരികയായിരുന്ന കുടുംബമാണ് വഴിയില്‍ കടുവയെ കണ്ടത്. ഉടനെ അവര്‍ മറ്റ് പ്രദേശവാസികളെ വിവരമറിയിച്ചു. പ്രദേശവാസികള്‍ വനംവകുപ്പിനെ വിവരമറിയിച്ചു. എന്നാല്‍ ഉദ്യോഗസ്ഥര്‍ എത്തിയത് രാവിലെയാണ്. ഇതിന്റെ പേരില്‍ നാട്ടുകാരും ഉദ്യോഗസ്ഥരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. കടുവയെ കണ്ടതായി പറയുന്ന് സ്ഥലത്ത് നാട്ടുകാര്‍ തന്നെ തിരച്ചില്‍ നടത്തി എങ്കിലും കണ്ടെത്താനായില്ല.പ്രതിഷേധിച്ച നാട്ടുകാര്‍ പുതിയേയേടത്ത് റോഡ് ഉപരോധിക്കുകയും ചെയ്തു.കൗണ്‍സിലറേയും പ്രാദേശിവാസിയെയും തടഞ്ഞ ഫോറെസ്റ്റ് ഉദ്യോഗസ്ഥന്‍ മാപ്പ് പറയാതെ പ്രദേശം വിട്ട് പോകാന്‍ അനുവദിക്കില്ലന്നാണ് നാട്ടുകാരുടെ നിലപാട്.സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കാല്‍പ്പാടുകള്‍ കടുവയുടെ തന്നെ ആണെന്ന് സ്ഥിരീകരിച്ചു. കടുവയെ പിടിക്കാനായി തിരച്ചില്‍ വ്യാപകമാക്കുകയാണ്. 180 വനം വകുപ്പ് ജീവനക്കാരും 30 പോലീസുകാരുമാണ് സംഘത്തില്‍ ഉള്ളത്. 30 പേരടങ്ങുന്ന ആറു സംഘങ്ങളെ കൂടി തിരച്ചിലിനായി വനം വകുപ്പ് നിയോഗിക്കും. പരവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനായി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഇന്ന് ജില്ലയിലെത്തും.വ്യാഴാഴ്ച രണ്ട് വളര്‍ത്തു മൃഗങ്ങളെ കൂടി കടുവ കൊന്നു. 19 ദിവസത്തിനിടെ കുറുക്കന്‍ മൂലയിലും സമീപ പ്രദോശങ്ങളിലുമുള്ള 17 വളര്‍ത്തുമൃഗങ്ങളെയാണ് കടുവ കൊന്നത്.