കോഴിക്കോട്:വയനാട്ടിലെ കുറുക്കന്‍മൂലയിലെ ജനവാസ മേഖലയില്‍ ദിവസങ്ങളായി വളര്‍ത്തുമൃഗങ്ങളെ കൊന്നൊടുക്കുന്ന കടുവയുടെ ചിത്രം വനം വകുപ്പ് പുറത്തുവിട്ടു. പാല്‍വെളിച്ചത്ത് വനപാലകര്‍ സ്ഥാപിച്ച നിരീക്ഷണ ക്യാമറയിലാണ് കടുവ കുടുങ്ങിയത്.കടുവക്കായുള്ള തിരച്ചില്‍ തുടരുന്നതിനിടെയാണ് നിരീക്ഷണ ക്യാമറയില്‍ ചിത്രം പതിഞ്ഞത്. കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ നിലയിലാണ് കടുവ. കഴിഞ്ഞ ദിവസം 2 കുങ്കിയാനകളുടെ സഹായത്തോടെയാണ് കടുവയ്ക്ക് വേണ്ടി തിരച്ചില്‍ നടത്തുന്നത്.പ്രദേശത്ത് നാലു ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഒളിയോട്ട്,ഒണ്ടയങ്ങടി റിസര്‍വ് വനങ്ങള്‍ ഉണ്ട്. കടുവ ഇനിടെ ഉണ്ടാകുമെന്ന് വിശ്വാസത്തിലാണ് തിരച്ചില്‍.പകല്‍വെളിച്ചത്തില്‍ കണ്ടെത്തിയാല്‍ മയക്കുവെടിവച്ച് പിടികൂടി ശുശ്രൂഷിക്കാനാണ് വനംവകുപ്പിന്റെ തീരുമാനം.അതിനിടെ കര്‍ഷകര്‍ക്കും സ്‌കൂളില്‍ പോകുന്ന വിദ്യാര്‍ത്ഥികള്‍ക്കും സംരക്ഷണം ഏര്‍പ്പെടുത്തുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി പ്രദേശത്ത് നിരോധനാജ്ഞ തുടരുന്നതിനിടെയാണ് സുരക്ഷ കൂടുതല്‍ ശക്തമാക്കുന്നത്. സ്‌കൂളില്‍ പോകാനും, പാല്‍, പത്രം വിതരണത്തിലും പ്രദേശവാസികള്‍ക്ക് പോലിസ് സംരക്ഷണമൊരുക്കും. 16 ദിവസത്തിനിടെ 15 വളര്‍ത്തുമൃഗങ്ങളെയാണ് കടുവ പിടികൂടിയത്.