വിമാനങ്ങള്‍ക്ക് കടുവയുടെ രൂപം: കടുവകളുടെ സംരക്ഷണത്തിന് റഷ്യന്‍ എയര്‍ലൈന്‍സ്

 

മോസ്‌കോ: സൈബീരിയന്‍ കടുവകളുടെ സംരക്ഷണ ക്യാംപയിനുമായി റഷ്യന്‍ വിമാനവും. ട്രാന്‍സ്ഏറോ എയര്‍ലൈന്‍സാണ് കടുവയുടെ മുഖമായി വിമാനം ചിത്രീകരിച്ചിരിക്കുന്നത്. ബോയിങ് 747400 വിമാനത്തിലാണ് കടുവാ ചിത്രീകരണം നടത്തിയിരിക്കുന്നത്.

സൈബീരിയന്‍ കടുവാസംരക്ഷത്തിനായി നിരവധി ക്യാംപയിനുകള്‍ നടക്കുന്നുണ്ട്. ആദ്യമായാണ് ഇത്തരമൊരു ക്യാംപയിനുമായി വിമാനകമ്പനി രംഗത്തെത്തിയിരിക്കുന്നത്. വിമാനത്തികത്തും കടുവ പെയ്ന്റിങ്ങുണ്ടാകും. 447 സീറ്റുകളും കടുവകളുടെ ചിത്രങ്ങള്‍ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. കൂടാതെ വിമാനത്തിനകത്ത് കടുവാ സംരക്ഷണവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററികള്‍ പ്രദര്‍ശിപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

റഷ്യയില്‍ അഞ്ചുവര്‍ഷം മുമ്പാണു സൈബീരിയന്‍ കടുവകളുടെ സംരക്ഷണത്തിനു ദേശീയപദ്ധതി തുടങ്ങിയത്. അവസാനത്തെ കണക്കുകള്‍ പ്രകാരം അവശേഷിക്കുന്ന സൈബീരിയന്‍ കടുവകളുടെ എണ്ണം അറുന്നൂറിനു താഴെ മാത്രമാണ്.

© 2024 Live Kerala News. All Rights Reserved.