തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് പങ്കുണ്ടെന്ന് സിപിഎം പോളിറ്റ് ബ്യൂറൊ അംഗം പിണറായി വിജയന്‍ സോളാര്‍ ജുഡീഷ്യല്‍ കമ്മീഷനു മുമ്പാകെ മൊഴി നല്‍കി. തട്ടിപ്പിനായി മുഖ്യമന്ത്രിയുടെ ഓഫീസ് ദുരുപയോഗം ചെയ്‌തെന്ന് അദ്ദേഹം വ്യക്തമാക്കി. സരിതയുടെ ഫോണ്‍ കോള്‍ വിവരങ്ങളും പിണറായി കമ്മീഷന്‍ മുമ്പാകെ സമര്‍പ്പിച്ചു. നിയമസഭക്ക് പുറത്ത് സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട് ഉന്നയിച്ച ആക്ഷേപങ്ങള്‍ സംബന്ധിച്ച വിശദീകരണം നല്‍കാന്‍ പിണറായിയോട് കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. സോളാര്‍ കമ്മീഷന് മുന്നില്‍ ഹാജരാകാന്‍ താന്‍ തയ്യാറാണെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരനും ഇന്ന് അറിയിച്ചിരുന്നു. അരുവിക്കര ഉപതിരഞ്ഞെടുപ്പിന് ശേഷമുള്ള ഏതെങ്കിലും തീയതി അനുവദിക്കണമെന്ന് അദ്ദേഹം കമ്മീഷനോട് അപേക്ഷിച്ചിട്ടുണ്ട്.