വനിതാ സഹപ്രവര്‍ത്തകയ്ക്ക് സ്വന്തം നഗ്നചിത്രങ്ങള്‍,അശ്ലീല സന്ദേശം അയച്ചെന്ന് ആരോപണം;ഓസ്‌ട്രേലിയന്‍ ടെസ്റ്റ് ടീം നായകന്‍ ടിം പെയ്ന്‍ രാജിവെച്ചു

സിഡ്നി: വനിതാ സഹപ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്ന ആരോപണത്തില്‍ ഓസ്ട്രേലിയന്‍ ടെസ്റ്റ് ടീം നായകന്‍ ടിം പെയ്ന്‍ രാജിവെച്ചു. പെയ്നെതിരായ ആരോപണം ക്രിക്കറ്റ് ഓസ്ട്രേലിയ അന്വേഷിച്ചിരുന്നു. പെയ്ന്റെ രാജി അംഗീകരിച്ച ക്രിക്കറ്റ് ഓസ്ട്രേലിയ പുതിയ നായകനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടങ്ങി. ആഷസ് ക്രിക്കറ്റ് പരമ്പരയ്ക്ക് ഒരു മാസത്തില്‍ താഴെ മാത്രം സമയം ബാക്കിനില്‍ക്കേയാണ് പെയ്ന്‍ രാജി. 2017ല്‍ ഗാബയില്‍ നടന്ന ആദ്യ ആഷസ് ടെസ്റ്റിനിടെ ടിം പെയ്ന്‍ ഒരു വനിതാ സഹപ്രവര്‍ത്തകയ്ക്ക് തന്റെ നഗ്നചിത്രങ്ങളും അശ്ലീല സന്ദേശം അയച്ചുവെന്നാണ് ആരോപണം. 2018ലെ പന്ത് ചുരണ്ടല്‍ വിവാദത്തിന് പിന്നാലെയാണ് പെയ്നെ ക്രിക്കറ്റ് ഓസ്ട്രേലിയ ക്യാപ്റ്റനാക്കിയത്.

© 2023 Live Kerala News. All Rights Reserved.


Notice: Undefined offset: 0 in /home/vnigkw60dwf8/public_html/wp-content/plugins/wp-google-analytics-scripts/wp-google-analytics-scripts.php on line 602