മെല്‍ബണില്‍ ചെറുയാത്രാ വിമാനം തകര്‍ന്നു വീണു; അഞ്ച് മരണം; വിമാനം തകര്‍ന്നുവീണത് ഷോപ്പിങ് മാളിന് മുകളില്‍

മെല്‍ബണ്‍: ആസ്‌ട്രേലിയന്‍ നഗരമായ മെല്‍ബണില്‍ ചെറുയാത്രാ വിമാനം തകര്‍ന്നു വീണു.വിമാനത്തിലുണ്ടായിരുന്ന അഞ്ചു പേരും അപകടത്തില്‍ മരിച്ചതായി വിക്ടോറിയ പൊലീസ് അസിസ്റ്റന്റ് കമീഷണര്‍ സ്റ്റീഫന്‍ ലീന്‍ മാധ്യമങ്ങളോട് പറഞ്ഞു. എസഡന്‍ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഇരട്ട എന്‍ജിന്‍ വിമാനം ഡി.എഫ്.ഒ ഷോപ്പിങ് മാളിന് മുകളില്‍ തകര്‍ന്നു വീണത്. പ്രാദേശിക സമയം രാവിലെ ഒമ്പതിനാണ് സംഭവം നടന്നത്. എന്‍ജിന്‍ തകരാറിലായതാണ് അപകട കാരണമെന്ന് പ്രാഥമിക നിഗമനം.വിമാനത്തില്‍ നിന്ന് വലിയ തീഗോളവും കറുത്ത പുകയും കണ്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. അപകട സമയത്ത് ഷോപ്പിങ് മാള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ വലിയ ദുരന്തം ഒഴിവായി. അപകടത്തെ കുറിച്ച് ആസ്‌ട്രേലിയന്‍ ട്രാന്‍സ്‌പോര്‍ട്ട് സേഫ്റ്റി ബ്യൂറോ അന്വേഷണം ആരംഭിച്ചു.

© 2024 Live Kerala News. All Rights Reserved.