ഓസ്‌ട്രേലിയയില്‍ മലയാളിക്കുനേരെ വംശീയ ആക്രമണം; പരുക്കേറ്റത് കോട്ടയം സ്വദേശിക്ക്

മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ മലയാളി ടാക്‌സി ഡ്രൈവര്‍ക്കു നേരെ വംശീയ ആക്രമണം.കോട്ടയം സ്വദേശിയായ ലീ മാക്‌സിന് നേരെയാണ് ആക്രമണമുണ്ടായത്. ഇന്ത്യക്കാരനല്ലേ എന്നു ചോദിച്ച് തദ്ദേശീയര്‍ ആക്രമിക്കുകയായിരുന്നുവെന്ന് ഇയാള്‍ പറഞ്ഞു.ഇയാളുടെ മുഖത്തു പരുക്കേറ്റു. വംശീയ ആക്രമണമാണെന്നു കാട്ടി ഇയാള്‍ ടാസ്മാനിയന്‍ പൊലീസിനു പരാതി നല്‍കിയിട്ടുണ്ട്.ഹൊബാര്‍ട്ടിലെ മക്‌ഡൊണാള്‍ഡ്‌സ് റസ്റ്ററന്റില്‍ ശനി പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു സംഭവം. തദ്ദേശീയരായ അഞ്ചുപേര്‍ (നാലു യുവാക്കളും യുവതിയും) ഭക്ഷണശാലയിലെ ജീവനക്കാരുമായി തര്‍ക്കിക്കുന്നത് ലീ മാക്‌സ് കണ്ടിരുന്നു. ഇവിടെനിന്നു തിരിച്ചിറങ്ങിയപ്പോഴാണ് ഇവര്‍ ആക്രമണം നടത്തിയത്. കഴിഞ്ഞ ആഴച മെല്‍ബണില്‍ മലയാളി വൈദികന്‍ ഫാദര്‍ ടോമി കളത്തൂരിന് കുത്തേറ്റിരുന്നു.

© 2024 Live Kerala News. All Rights Reserved.