ഇന്ധനവില കുതിച്ചുയരുന്നു;പെട്രോളിനും ഡീസലിനും ലീറ്ററിന് 48 പൈസ വീതം കൂടി; ഒരുമാസത്തിനിടയില്‍ ഏറ്റവും ഉയര്‍ന്ന വര്‍ധന

തിരുവനന്തപുരം: ഇന്ധനവില നിയന്ത്രണമില്ലാതെ വീണ്ടും കൂട്ടി. ഒരു ലീറ്റര്‍ പെട്രോളിനും ഡീസലിനും 48 പൈസ വീതം വീണ്ടും കൂടി. കഴിഞ്ഞ ഒരുമാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിനവര്‍ധനവാണിത്.
ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 112 രൂപ കടന്നു. ഡീസലിന് 105 രൂപ 85 പൈസയായി.കൊച്ചിയില്‍ പെട്രോള്‍ 109 രൂപ 88 പൈസയും, ഡീസല്‍ 103 രൂപ 79 പൈസയുമായി. കോഴിക്കോട് പെട്രോളിന് 109 രൂപ 92 പൈസയും, ഡീസലിന് 103 രൂപ 79 പൈസയുമാണ് ഇന്നത്തെ വില. ഇന്നലെ പെട്രോള്‍ ലീറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയും കൂടിയിരുന്നു. ഒരു മാസത്തിനിടെ പെട്രോളിന് 8 രൂപ 40 പൈസയും, ഡീസലിന് 9 രൂപ 43 പൈസയുമാണ് കൂടിയത്

© 2025 Live Kerala News. All Rights Reserved.