ഇന്ധനവില കുതിക്കുന്നു; പെട്രോള്‍ – ഡീസല്‍ വില ഇന്നും കൂട്ടി

തിരുവനന്തപുരം: രാജ്യത്ത് പെട്രോള്‍ – ഡീസല്‍ വില ഇന്നും കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് വര്‍ധിപ്പിച്ചത്. തിരുവനന്തപുരത്ത് 111 .26 പൈസയാണ് പെട്രോള്‍വില. ഡീസലിന് 104 . 88 പൈസയാണ് പുതിയ നിരക്ക്.കൊച്ചിയില്‍ പെട്രോളിന് 108 . 95 പൈസയും ഡീസലിന് 102 .80 പൈസയുമായി. കോഴിക്കോട് ഒരു ലിറ്റര്‍ പെട്രോളിന് 109.09 പൈസയും ഡീസലിന് 102 .94 പൈസയാണ് പുതുക്കിയ വില.തുടര്‍ച്ചയായ നാലാം ദിവസമാണ് ഇന്ധനവില കുത്തനെ ഉയര്‍ത്തുന്നത്. വിമാനക്കമ്പനികള്‍ക്ക് ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനം (എടിഎഫ് അല്ലെങ്കില്‍ ജെറ്റ് ഇന്ധനം) വില്‍ക്കുന്ന വിലയേക്കാള്‍ 37.52 ശതമാനം കൂടുതലാണ് ഇപ്പോള്‍ പെട്രോളിന്. ഡല്‍ഹിയിലെ എടിഎഫിന് കിലോ ലിറ്ററിന് 79,020.16 രൂപ, അതായതു ലിറ്ററിന് ഏകദേശം 79 രൂപയാണ്.ഭാരത് പെട്രോളിയം, ഇന്ത്യന്‍ ഓയില്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം തുടങ്ങിയ എണ്ണ വിപണന കമ്പനികളാണ് പെട്രോള്‍, ഡീസല്‍ വില പരിഷ്‌കരിക്കുന്നത്. പുതിയ വില എല്ലാ ദിവസവും രാവിലെ 6 മണി മുതല്‍ പ്രാബല്യത്തില്‍ വരും. മൂല്യവര്‍ധിത നികുതികള്‍, പ്രാദേശിക, ചരക്ക് ചാര്‍ജുകള്‍ എന്നിവ വ്യത്യാസപ്പെടുന്നതിനാല്‍ സംസ്ഥാനങ്ങള്‍ക്കും നഗരങ്ങള്‍ക്കും വ്യത്യസ്ത ഇന്ധന വിലകളുണ്ട്.

© 2025 Live Kerala News. All Rights Reserved.