റിയാദ്:അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില ഉയരുന്ന സാഹചര്യത്തിൽ ഉത്പാദനം കൂട്ടാൻ സൗദി തീരുമാനിച്ചു .നവംബർ മുതൽ ഉത്പാദനം വർധിപ്പിക്കുമെന്ന് ഊർജമന്ത്രി ഖാലിദ് അൽ ഫാലിഹ് പറഞ്ഞു.അമേരിക്ക ഉപരോധം പ്രഖ്യാപിച്ചതോടെ ഇറാനിൽ നിന്നുള്ള അസംസ്കൃത എണ്ണ ഇറക്കുമതി ചില രാജ്യങ്ങൾ നിർത്തിയിരുന്നു. ഇതിനാൽ വിപണിയിൽ എണ്ണയുടെ ആവിശ്യം വർദ്ധിച്ചു എന്നും കരുതുന്നു. ആവശ്യം വർധിച്ചതോടെ വില വീപ്പയ്ക്ക് 80 ഡോളർ കടന്നു. 2015-ന് ശേഷം ആദ്യമായാണ് വില 80 ഡോളറിന് മുകളിലെത്തുന്നത്.
കൂടാതെ എണ്ണ ഉത്പാദനം വർധിപ്പിക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടിരുന്നു. ഇതും കണക്കിലെടുത്താണ് ഈ മാസം മുതൽ ഉത്പാദനം വർധിപ്പിക്കാൻ തീരുമാനിച്ചത്. പ്രതിദിനം 1.7 കോടി വീപ്പ അസംസ്കൃത എണ്ണ സൗദിയിൽ ഉത്പാദിപ്പിക്കും. .