ഇന്ത്യയില്‍ നിന്നും മാവോയിസ്റ്റുകളെ ഉന്മൂലനം ചെയ്യുമെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്

ലക്‌നൗ: മൂന്ന് വര്‍ഷത്തിനകം ഇന്ത്യയില്‍ നിന്നും മാവോയിസ്റ്റുകളെ ഉന്മൂലനം ചെയ്യുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു.ആ ദിനം ഒരിക്കലും അകലെയല്ല. ലക്‌നൗയില്‍ റാപ്പിഡ് ആക്ഷന്‍ ഫോഴ്സിന്റെ വാര്‍ഷിക ദിനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയില്‍ ഇടത് തീവ്രവാദം ഉണ്ടാകില്ല. ഇത് സംസ്ഥാന പോലീസിനൊപ്പം നിങ്ങള്‍ ശക്തമായി നിന്നത് കൊണ്ടാണ്. അല്ലെങ്കില്‍ ഇത് സാധ്യമല്ലായിരുന്നു- അദ്ദേഹം പറഞ്ഞു. 126 ല്‍ നിന്നും 10 – 12 ആയി നക്‌സല്‍ ബാധിത ജില്ലകളുടെ എണ്ണം കുറയ്ക്കാന്‍ കഴിഞ്ഞതായി അദ്ദേഹം വ്യക്തമാക്കി.വിവിധ സ്ഥലങ്ങളിലായി ഈ വര്ഷം 131 മാവോയിസ്റ്റുകളെ വധിച്ചു. 278 പേരെ അറസ്റ്റ് ചെയ്‌തെന്നും 58 പേര്‍ കീഴടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.