ദക്ഷിണേന്ത്യയിലെ മുസ്‌ലീം മത നേതാക്കളുടെ യോഗം വിളിക്കും; യുവാക്കളില്‍ ഐ എസ് സ്വാധീനമുണ്ടാക്കുന്നത് തടയാനാണ് രാജ്‌നാഥ് സിങ്ങിന്റെ നീക്കം

ന്യൂഡല്‍ഹി: ഐ എസിലേക്ക് കൂടുകല്‍ ദക്ഷീണേന്ത്യയിലെ യുവാക്കള്‍ ആകര്‍ഷിക്കുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ദക്ഷിണേന്ത്യയിലെ മുസ്‌ലീം മത നേതാക്കളുടെ യോഗം വിളിച്ചു ചേര്‍ക്കുന്നു. കേരളം, കര്‍ണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്,തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ മുസ് ലീം നേതാക്കളായിരിക്കും യോഗത്തിലേക്ക് ക്ഷണിക്കുന്നത്.നേരത്തെ ഉത്തരേവന്ത്യയില്‍ നിന്നുള്ള മുസ്‌ലീം മതനേതാക്കളുമായി ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ്ങും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവലും കൂടിക്കാഴ്ച്ചനടത്തി. മത നേതാക്കളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വിശ്വാസികളായ യുവാക്കളില്‍ സ്വാധീനം ചെലുത്താന്‍ കഴിയുമെന്ന കണക്കുകൂട്ടലിലാണ് മത നേതാക്കളെ മുന്‍ നിര്‍ത്തി തീവ്രവാദ ശ്രമങ്ങളെ ചെറുക്കാന്‍ സര്‍ക്കാറിന്റെ ശ്രമം.

രാജ്യത്തെ ആക്രമിക്കാന്‍ ഇസിസ് പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ടെന്നും ഇതിനായി തീവ്രവാദ സംഘടനകള്‍ രാജ്യത്തെ യുവാക്കളെ ആകര്‍ഷിക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരുന്നുണ്ടെന്നും ഉത്തരേന്ത്യന്‍ മുസ് ലീം നേതാക്കളുടെ യോഗത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിശദീകരിച്ചു. ഇന്ത്യയില്‍ തീവ്രവാദം തടയാന്‍ നേതാക്കളുടെ സഹായം ആവശ്യമാണെന്നും അതുണ്ടാവണമെന്നും രാജ് നാഥ് സിങ്ങ് അഭ്യര്‍ത്ഥിച്ചു. തീവ്രവാദത്തെ നേരിടാനുള്ള സര്‍ക്കാരിന്റെ നടപടികളെ എല്ലാ രീതിയിലും പിന്തുണയ്ക്കുമെന്ന് യോഗത്തില്‍ പങ്കെടുത്തിരുന്ന മതനേതാക്കള്‍ പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.