പ്രതിപക്ഷ പാര്‍ട്ടികളുടെ പുതിയ സംഗമവേദിയായി രാഹുല്‍ ഗാന്ധിയുടെ ഇഫ്താര്‍ വിരുന്ന്

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഒരുക്കിയ ഇഫ്താര്‍ വിരുന്ന് പ്രതിപക്ഷ പാര്‍ട്ടികളുടെ പുതിയ സംഗമവേദിയായി. മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി പങ്കെടുത്തു. എന്നാല്‍ യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി പങ്കെടുത്തില്ല.സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, കനിമൊഴി -ഡി.എം.കെ, ദിനേശ് ത്രിവേദി -തൃണമൂല്‍ കോണ്‍ഗ്രസ്, ഡി.പി. ത്രിപാഠി -എന്‍.സി.പി, ഡാനിഷ് അലി -ജനതാദള്‍ സെക്കുലര്‍, പി.കെ. കുഞ്ഞാലിക്കുട്ടി -മുസ്‌ലിംലീഗ് തുടങ്ങി വിവിധ പാര്‍ട്ടികളുടെ നേതാക്കള്‍ വിരുന്നിനെത്തി. അതേസമയം, പ്രമുഖ പാര്‍ട്ടികളുടെ മുതിര്‍ന്ന നേതാക്കള്‍ക്കു പകരം, പ്രതിനിധികളാണ് എത്തിയത്. നാഗ്പുരിലെ ആര്‍.എസ്.എസ് പരിപാടിയില്‍ സംബന്ധിച്ച പ്രണബ് മുഖര്‍ജിയെ ഇഫ്താര്‍ വിരുന്നിലേക്ക് ക്ഷണിച്ചില്ലെന്ന പ്രചാരണങ്ങള്‍ കോണ്‍ഗ്രസ് നേരത്തെ തള്ളിയിരുന്നു.

© 2024 Live Kerala News. All Rights Reserved.