അധികാരത്തിലെത്തിയാല്‍ സര്‍ക്കാര്‍ ജോലികളില്‍ വനിതകള്‍ക്ക് 50 ശതമാനം സംവരണം : രാഹുൽ ഗാന്ധി

ഡല്‍ഹി: കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ സര്‍ക്കാര്‍ ജോലികളില്‍ വനിതകള്‍ക്ക് 50 ശതമാനം സംവരണം നല്‍കുമെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍.

ഇപ്പോഴും മൂന്നില്‍ ഒരു സ്ത്രീ മാത്രമാണ് ജോലി ചെയ്യുന്നത്, പത്തില്‍ ഒരു വനിതയ്ക്ക് മാത്രമാണ് സര്‍ക്കാര്‍ ജോലിയുള്ളത്. എന്തുകൊണ്ടാണത്? നമ്മള്‍ ചിന്തിക്കണം. ജനസംഖ്യയില്‍ സ്ത്രീകള്‍ അമ്പത് ശതമനമില്ലെ. ഉന്നത വിദ്യാഭ്യാസം നേടിയവരുടെ കൂട്ടത്തിലും 50 ശതമാനം സ്ത്രീകളല്ലെ. എന്നിട്ടും തൊഴില്‍ മേഖലകളില്‍ സ്ത്രീകളുടെ സാന്നിദ്ധ്യം എന്താണ് ഇത്ര കുറവ്.’

‘ഭരിക്കുന്ന ഗവണ്‍മെന്റില്‍ അവര്‍ക്ക് തുല്യപങ്കാളിത്തം ലഭിച്ചാല്‍ മാത്രമെ അവരുടെ കഴിവുകള്‍ പൂര്‍ണമായി വിനിയോഗിക്കാനാവൂയെന്ന് ഞാന്‍ മനസിലാക്കുന്നു. അതിനാല്‍ സര്‍ക്കാര്‍ ജോലികളിലെ റിക്രൂട്ട്‌മെന്റില്‍ പകുതിയും വനിതകള്‍ക്ക് വേണ്ടി മാറ്റിവയ്ക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. വനിത സംവരണം ഉടനെ നടപ്പിലാക്കണമെന്ന നിലപാടാണ് ഞങ്ങള്‍ക്കുള്ളതെന്നും’ രാഹുല്‍ പറയുന്നു.

© 2024 Live Kerala News. All Rights Reserved.