സ്ഥാനാർഥി പ്രഖ്യാപനം വൈകുന്നു: അമേഠിയിൽ പാർട്ടി ഓഫീസിനു മുന്നിൽ കോൺഗ്രസ് പ്രവർത്തകരുടെ സമരം

ഡൽഹി : ഉത്തർപ്രദേശിലെ അമേഠിയിൽ കോൺഗ്രസ് സ്ഥാനാർഥിയെ നിശ്ചയിക്കാത്തതിൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം.അമേഠിയിലെ കോണ്‍ഗ്രസ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് പാര്‍ട്ടി ഓഫീസിനു മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചത്.

അഞ്ചാം ഘട്ടമായി മേയ് 20 ന് അമേഠിയിൽ തിരഞ്ഞെടുപ്പ് നടത്താനിരിക്കെ ഇതുവരെയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ സ്ഥാനാർഥിയെ പ്രഖ്യാപിക്കാത്തതിലാണ് പ്രതിഷേധം. അമേഠിയ്ക്ക് രാഹുലിനേയോ പ്രിയങ്കയേയോ സ്ഥാനാർഥിയായി വേണമെന്ന ആവശ്യവുമായാണ് ഒരു സംഘം ആളുകൾ പാർട്ടി ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചത്.

© 2024 Live Kerala News. All Rights Reserved.