ഭാരത് ജോഡോ ന്യായ് യാത്രയുടെ അസമിലെ പര്യടനം ഇന്ന് ആരംഭിക്കും

ഡല്‍ഹി: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ അസമിലെ പര്യടനം ഇന്ന് ആരംഭിക്കും. 8 ദിവസമാണ് യാത്ര അസമില്‍ പര്യടനം നടത്തുന്നത്. 17 ജില്ലകളില്‍ കൂടി യാത്ര കടന്ന് പോകും.

നാഗാലാന്‍ഡിലെ തുളിയില്‍ നിന്നാണ് യാത്ര പര്യടനം ആരംഭിക്കുന്നത്. നേരത്തെ യാത്രയെ തടസപ്പെടുത്താന്‍ അസം സര്‍ക്കാര്‍ ശ്രമിക്കുന്നു എന്ന് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചിരുന്നു. യാത്രയുടെ ഭാഗമായ കണ്ടെയ്നര്‍ പാര്‍ക്ക് ചെയ്യാന്‍ ഗ്രൗണ്ടുകള്‍ അനുവദിക്കുന്നില്ല എന്നായിരുന്നു ആരോപണം. എന്നാല്‍ അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ ആരോപണങ്ങള്‍ തള്ളിയിരുന്നു.

രാജ്യത്തെ വ്യത്യസ്തങ്ങളായ സംസ്‌കാരങ്ങളെ ആക്രമിക്കുന്ന ബിജെപി-ആര്‍എസ്എസ് നീക്കങ്ങള്‍ക്ക് എതിരെ പോരാട്ടത്തിലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രതികരിച്ചിരുന്നു. നാഗാലാന്റില്‍ ന്യായ് യാത്രക്കിടെയായിരുന്നു പ്രതികരണം.

© 2025 Live Kerala News. All Rights Reserved.