കൊറിയൻ നേതാക്കളുടെ ഉച്ചകോടിക്ക് തുടക്കം;

ഉത്തരകൊറിയ-ദക്ഷിണകൊറിയ നേതാക്കളുടെ നിര്‍ണായക ഉച്ചകോടിക്ക് തുടക്കം. ഇരു രാജ്യങ്ങളുടെയും ഭരണാധികാരികള്‍ പാന്‍മുന്‍ജാമിലെത്തി.ഇരുരാജ്യങ്ങളെയും വേര്‍തിരിക്കുന്ന സൈനിക അതിര്‍ത്തിരേഖയില്‍ വെച്ച് ഉത്തരകൊറിയന്‍ നേതാവ് കിം ജോംങ് ഉന്നും ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്നും ഹസ്തദാനം നല്‍കി.
തുടര്‍ന്ന് പ്രതീകാത്മക നീക്കത്തിന്റെ ഭാഗമായി മൂണ്‍ കിമ്മിനൊപ്പം ഉത്തരഭാഗത്തേക്ക് നിന്നു. തുടര്‍ന്ന് ഇരുവരും ദക്ഷിണഭാഗത്തേക്കും മാറി നിന്നു. പിന്നീട് ദക്ഷിണ-ഉത്തര കൊറിയകളില്‍ പ്രശസ്തമായ പരമ്പരാഗത കൊറിയന്‍ നാടോടി ഗാനം ഒരുമിച്ച് കണ്ടു.

ഉത്തരകൊറിയ-ദക്ഷിണകൊറിയ ഉച്ചകോടിയെ ലോകം മുഴുവൻ ഏറെ പ്രതീക്ഷയോടെയാണ് നോക്കികാണുന്നത്. വിഭജനത്തിന് ശേഷം ഇതാദ്യമായാണ് ഇരു രാജ്യങ്ങളും തമ്മിൽ സമാധാന അന്തരീക്ഷത്തിൽ ഒരു കൂടിക്കാഴ്ചക്ക് തയ്യാറാകുന്നത്.