കിം ചൈനയിൽ തന്നെയെന്ന് സ്ഥിരീകരണം; ആണവ വിഷയത്തിൽ നിലപാടറിയിച്ചു

ഉത്തരകൊറിയൻ ഭരണാധികാരി കിം ജോംഗ് ഉന്നിന്‍റെ സന്ദർശനം സ്ഥിരീകരിച്ച് ചൈന. ചൈനീസ് മാധ്യമങ്ങളും ചൈനീസ് ഭരണകൂടത്തോട് അടുത്ത വൃത്തങ്ങളുമാണ് ഇത് സംബന്ധിച്ച സ്ഥിരീകരണം നൽകിയത്. ഉത്തരകൊറിയൻ മാധ്യമങ്ങളും കിമ്മിന്‍റെ സന്ദർശന വാർത്ത ശരിവച്ചിട്ടുണ്ട്.

മാർച്ച് 25നാണ് കിമ്മിന്‍റെ ചൈന സന്ദർശനം ആരംഭിച്ചത്. 28നാണ് സന്ദർശനം അവസാനിക്കുകയെന്നാണ് സൂചന. കിമ്മിന്‍റെ ചൈന സന്ദർശനം സംബന്ധിച്ച് മാധ്യമങ്ങളെ അറിയിച്ചിരുന്നില്ല. കിമ്മും ഷീയും ഒരുമിച്ച് നിൽക്കുന്ന ചിത്രങ്ങളും പുറത്ത് വന്നു.

അതേസമയം, ആണവായുധങ്ങൾ ഉപേക്ഷിക്കുമെന്നും പരീക്ഷണം അവസാനിപ്പിക്കുമെന്നും കിം ജോങ് ഷീ ചിൻപിങ്ങിന് ഉറപ്പുനൽകിയെന്ന് ചൈന വാർത്തക്കുറിപ്പിൽ അറിയിച്ചു. ഷീ ചിൻപിങ്ങുമായി വിജയകരമായ ചർച്ച നടത്താൻ സാധിച്ചുവെവെന്ന് കിം ജോങ് ഉൻ പറഞ്ഞതായി വാർത്താ ഏജൻസിയായ എഎഫ്പിയും റിപ്പോർട്ടു ചെയ്യുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും കൊറിയൻ പെനിസുലയിൽ സമാധാനം സ്ഥാപിക്കുന്നതിനെക്കുറിച്ചും സംസാരിച്ചതായും കിം വ്യക്തമാക്കി.

© 2024 Live Kerala News. All Rights Reserved.