കസ്റ്റഡി മരണം; ശ്രീജിത്തിനെ മര്‍ദ്ദിച്ചിട്ടില്ല; നുണ പരിശോധനയ്ക്ക് തയാറെന്ന് ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍

വരാപ്പുഴ: പൊലീസ് ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍ പൊലീസിനെതിരെ രംഗത്ത്.

പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിനെ തങ്ങള്‍ മര്‍ദ്ദിച്ചിട്ടില്ലെന്നും കേസില്‍ തങ്ങളെ ബലിയാടാക്കിയാതാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. മരണവുമായി ബന്ധപ്പെട്ട് നുണ പരിശോധനയ്ക്ക് തയാറാണെന്നും പൊലീസുകാര്‍ അറിയിച്ചു.

കോടതിയെ മാത്രമെ ഇനി വിശ്വാസമുള്ളുവെന്നും . കേസില്‍ ഗൂഡാലോചന നടക്കുന്നുവെന്നും യഥാര്‍ഥ പ്രതികളെ സംരക്ഷിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജോലിയോടുള്ള ആത്മാര്‍ഥത കാരണമാണ് തങ്ങള്‍ പ്രതികളെ പിടിച്ചതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.