എടിഎമ്മുകളില്‍ നിന്നും പിന്‍വലിക്കാവുന്ന തുക 4,500 ആക്കി ഉയര്‍ത്തി; ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ആഴ്ചയില്‍ പിന്‍വലിക്കാവുന്ന തുക 24,000 മായി തുടരും

ന്യൂഡല്‍ഹി: പ്രതിദിനം എ.ടി.എമ്മുകളില്‍നിന്ന് പിന്‍വലിക്കാവുന്ന തുകയുടെ പരിധി 2500 രൂപയില്‍നിന്ന് 4500 രൂപയാക്കി ഉയര്‍ത്തി. ജനുവരി ഒന്ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. ആഴ്ചയില്‍ പിന്‍വലിക്കാവുന്ന തുകയുടെ പരിധി 24,000 രൂപയായി തുടരും. 500 ന്റെ പുതിയ നോട്ടുകളാവും ഇത്തരത്തില്‍ എ.ടി.എമ്മുകള്‍ വഴി പ്രധാനമായും നല്‍കുകയെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി വൈകിയാണ് ഇതുസംബന്ധിച്ച റിസര്‍വ് ബാങ്കിന്റെ പ്രഖ്യാപനം വന്നത്.അസാധുവാക്കിയ ദിവസം മുതല്‍ 2,000 രൂപയായിരുന്നു ഒരു ദിവസം പിന്‍വലിക്കാന്‍ അനുവദിച്ചിരുന്നത്. പിന്നീട് ഇത് 4,000 ആക്കുകയും തുടര്‍ന്ന് 2,500 ആക്കുകയും ചെയ്തിരുന്നു.നവംബര്‍ എട്ടിന് രാത്രിയാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി 1000/500 നോട്ടുകള്‍ അസാധുവാക്കി പ്രഖ്യാപിച്ചത്. ഇതേത്തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി പ്രധാനമന്ത്രി ആവശ്യപ്പെട്ട 50 ദിവസങ്ങള്‍ വെള്ളിയാഴ്ച രാത്രിയാണ് ആര്‍ബിഐയുടെ പ്രഖ്യാപനം.

© 2024 Live Kerala News. All Rights Reserved.