എടിഎം ഇടപാടുകള്‍ക്ക് ചാര്‍ജ്ജ് ഈടാക്കി തുടങ്ങി;മൂന്നു തവണയില്‍ കൂടുതല്‍ ഉപയോഗിച്ചാല്‍ 25 രൂപ ഈടാക്കും

തിരുവനന്തപുരം:എടിഎം ഉപയോഗത്തിനും സര്‍വ്വീസ് ഫീസ് ഈടാക്കി തുടങ്ങി. ചാര്‍ജ്ജ് ഈടാക്കി തുടങ്ങിയെങ്കിലും പണം പിന്‍വലികുന്നതിനുള്ള നിയന്ത്രണം ഇതുവരെയും പൂര്‍ണ്ണമായും നീക്കിയിട്ടില്ല. നോട്ടു നിരോധനത്തെ തുടര്‍ന്ന് നേരത്തെ ഇടപാടുകള്‍ക്കു ഫീസ് ഈടാക്കരുതെന്നു റിസര്‍വ്വ് ബാങ്ക് നിര്‍ദ്ദേശമുണ്ടായിരുന്നു. റിസര്‍വ്വ് ബാങ്ക് ഏര്‍പ്പെടുത്തിയ കാലാവധി കഴിഞ്ഞതിനെത്തുടര്‍ന്നാണ് ബാങ്കുകള്‍ പണം ഈടാക്കി തുടങ്ങിയത്.നഗരങ്ങളില്‍ മൂന്നു തവണയില്‍ കൂടുതലും ഗ്രാമങ്ങളില്‍ അഞ്ചു തവണയില്‍ കൂടുതലും ഉപയോഗിച്ചാല്‍ 25 രൂപ വീതം ഈടാക്കും. നവംബര്‍ 14 മുതല്‍ ഡിസംബര്‍ 31 വരെ സര്‍വ്വീസ് ചാര്‍ജജ് ഈടാക്കരുതെന്ന് ബാങ്കുകള്‍ക്ക് നിര്‍ദ്ദേശമുണ്ടായിരുന്നു. ഇത് അവസാനിച്ച നിലയ്ക്ക് പണം പിന്‍വലിക്കാതെ കാര്‍ഡ് ഉപയോഗിച്ചാല്‍ പോലും ചാര്‍ജ് ഈടാക്കുന്നതാണ്.ദിവസവും പിന്‍ വലിക്കാവുന്ന തുക 4500 ആക്കിയിട്ടും ആഴ്ചയില്‍ 24000 രൂപ മാത്രമാണ്. നോട്ടു ക്ഷാമം പൂര്‍ണ്ണമായും പരിഹരിക്കാത്ത സാഹചര്യത്തില്‍ എടിഎം ചാര്‍ജും ഇത്തരത്തില്‍ ഈടാക്കുന്നത് ജനങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്. 20 രൂപയോളം എടിഎം യൂസേജ് ചാര്‍ജ്ജും 15 ശതമാനം സേവന നികുതിയുമാണ് ഈടാക്കുന്നതെന്ന് എസ്ബിഐ അധികൃതര്‍ അറിയിച്ചു. പിന്‍ വലിക്കുന്ന തുകയുമായി ഇതിന്് ബന്ധമില്ല. പരിധിക്കു ശേഷം ബാലന്‍സ് പരിശോധനയ്ക്കായി എടിഎം കാര്‍ഡ് സ്‌വൈപ്പ് ചെയ്താലും പണം ഈടാക്കും.എല്ലാ ബാങ്കുകളും ഫീസ് ഈടാക്കിത്തുടങ്ങിയിട്ടില്ല.

© 2024 Live Kerala News. All Rights Reserved.