ഇന്തൊനീഷ്യയില്‍ ശക്തമായ ഭൂചലനം; 7.2 രേഖപ്പെടുത്തി

 

ജക്കാര്‍ത്ത: ഇന്തൊനീഷ്യയിലെ പാപ്പുവ മേഖലയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.2 രേഖപ്പെടുത്തിയതായി യുഎസ് ജിയോളജക്കല്‍ സര്‍വേ അറിയിച്ചു. ഇന്നു പുലര്‍ച്ചെ 4.41 ഓടെയാണ് ഭൂചലനമുണ്ടായത്.

പാപ്പുവയില്‍ നിന്ന് 75 കിലോമീറ്റര്‍ അകലെയാണ് പ്രഭവകേന്ദ്രം. നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ പ്രദേശത്തുനിന്ന് ജനങ്ങളെ ഒഴിപ്പിച്ചു.

© 2024 Live Kerala News. All Rights Reserved.