ഇന്തോനേഷ്യയില്‍ വന്‍ ഭുചലനം;സുനാമി മുന്നറിയിപ്പ്

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ വന്‍ ഭുചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു.ആയിരം കിലോമീറ്റര്‍ വരെ തിരകള്‍ക്ക് സാധ്യതയുണ്ടെന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു.രാജ്യത്തെ വടക്കന്‍ നഗരമായ മൗമേരയില്‍ നിന്നും 100 കിലോമീറ്റര്‍ അകലെ ഫ്‌ലോറസ് കടലില്‍ 18.5 കിലോ മീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.പ്രാദേശക സമയം പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു ചലനം അനുഭവപ്പെട്ടത്.2004 ല്‍ ഇന്തോനീഷ്യയില്‍ മാരകമായ ഭൂചലനം ഉണ്ടായിരുന്നു.

© 2022 Live Kerala News. All Rights Reserved.