ജക്കാര്‍ത്ത: ഭൂകമ്ബത്തിലും സുനാമിയിലും നാശനഷ്ടമുണ്ടായ ഇന്തോനേഷ്യയിലെ പാലു നഗരത്തില്‍ 5000 പേരെക്കുറിച്ച് ഇനിയും വിവരമില്ല. ദുരന്തമേഖലയില്‍ അധികൃതര്‍ തെരച്ചില്‍ തുടരുകയാണ്. പൂര്‍ണമായി നശിച്ച പെട്ടാബോ, ബലറാവോ പട്ടണങ്ങളില്‍ ആയിരത്തോളം മൃതദേഹങ്ങള്‍ പുറത്തെടുക്കാനായിട്ടില്ല.
സെപ്റ്റംബര്‍ 28നാണ് 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്ബവും സുനാമിയും ആഞ്ഞടിച്ചത്. ദുരന്തത്തില്‍ ഇതുവരെ 1763 മൃതദേഹങ്ങള്‍ കണ്ടെടുത്തു. വീടുകള്‍ താണുപോയ സ്ഥലങ്ങള്‍ പാര്‍ക്കുകളോ കളിസ്ഥലങ്ങളോ ആക്കി മാറ്റാനാണു സര്‍ക്കാരിന്റെ നീക്കം.