പ്രണവിന്റെ നായികയാകാന്‍ പുതുമുഖത്തെ ആവശ്യമുണ്ട്

ആദിയ്ക്കു ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനാവുന്ന അടുത്ത ചിത്രം അണിയറയിലൊരുങ്ങുകയാണ്. അരുണ്‍ ഗോപി സംവിധായകനാകുന്ന ചിത്രത്തില്‍ പ്രണവിന്റെ നായികയാകാന്‍ പുതുമുഖത്തെ ആവശ്യമുണ്ട്. ഇതിനായുള്ള ആദ്യഘട്ട ഓഡിഷന്‍ ദുബായിയില്‍ തുടക്കമാകുന്നു. മാര്‍ച്ച 22, 23 തീയതികളിലാണ് നായികയ്ക്കു വേണ്ടിയുള്ള ഓഡിഷന്‍. ഇന്ത്യയിലെ തീയതി പിന്നീടറിയിക്കും.

ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന ഈ ചിത്രം രാമലീലയ്ക്ക് ശേഷം അരുണ്‍ ഗോപിയുടെ ആദ്യ ചിത്രമാണ്. പ്രണവിന്റെയും കരിയറിലെ രണ്ടാമത്തെ ചിത്രമാണിത്. നേരത്തെ അന്‍വര്‍ റഷീദിന്റെ നിര്‍മ്മാണത്തില്‍ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് പ്രണവ് അഭിനയിക്കുന്നതെന്ന് സൗത്ത്ലൈവ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, ഈ ചിത്രത്തിന് ശേഷമെ അന്‍വര്‍ റഷീദ് പ്രോജക്ട് ഉണ്ടാകു എന്നാണ് ഇപ്പോള്‍ അറിയാന്‍ കഴിയുന്നത്.

പേരിടാത്ത ചിത്രത്തിന്റെ തിരക്കഥയും അരുണ്‍ ഗോപി തന്നെയാണ് നിര്‍വഹിക്കുന്നത്. നേരത്തെ സച്ചിയുടെ തിരക്കഥയിലാണ് അരുണ്‍ ഗോപി രാമലീല സംവിധാനം ചെയ്തത്.