കാത്തിരിപ്പിന് വിരാമം; പ്രണവ് മോഹന്‍ലാല്‍ നായകനാവുന്നു; സംവിധാനം ജീത്തു ജോസഫ്; ചിത്രം അടുത്ത വര്‍ഷം; നിര്‍മാണം ആന്റണി പെരുമ്പാവൂര്‍

കൊച്ചി: ആരാധകരുടെ കാത്തിരിപ്പിനൊടുവില്‍ മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ മലയാള സിനിമയില്‍ നായകനാവുന്നു. ആക്ഷന്‍ ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രം സംവിധാനം ചെയ്യുന്നത് ജീത്തു ജോസഫ്. മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സിനിമ അടുത്ത വര്‍ഷമാണ് ചിത്രീകരിക്കുക.ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. ഊഴത്തിന് ശേഷം ജീത്തു ചെയ്യുന്ന ചിത്രമായിരിക്കും ഇത്.ദൃശ്യത്തിന്റെ തമിഴ് പതിപ്പായ പാപനാശത്തില്‍ ജീത്തു ജോസഫിന്റെ സംവിധാന സഹായിയായിരുന്നു പ്രണവ്.നേരത്തെ തമ്പി കണ്ണന്താനം സംവിധാനം ചെയ്ത മോഹന്‍ലാലിന്റെ ഒന്നാമനില്‍ മോഹന്‍ലാലിന്റെ കുട്ടിക്കാലം അതരിപ്പിച്ചിരുന്നു പ്രണവ്. പിന്നീട് പുനര്‍ജനിയിലും ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം ഭാഗമായ സാഗര്‍ ഏലിയാസ് ജാക്കി എന്ന ചിത്രത്തില്‍ അതിഥി താരമായും പ്രണവ് സാന്നിധ്യം അറിയിച്ചു.

 

© 2024 Live Kerala News. All Rights Reserved.