പ്രണവ് മോഹന്‍ലാല്‍ തമിഴിലേക്ക് ? സംവിധാനം സൗന്ദര്യ രജനികാന്ത്

അടുത്ത വര്‍ഷം ജിത്തു ജോസഫ് ചിത്രത്തിലൂടെ മലയാളത്തില്‍ നായകനായി അരങ്ങേറ്റത്തിനൊരുങ്ങുകയാണ് പ്രണവ് മോഹന്‍ലാല്‍. ഇതിന്റെ തൊട്ടുപുറകെ മറ്റൊരു സന്തോഷവാര്‍ത്തയാണ് മോഹന്‍ലാല്‍ ആരാധകരെ കാത്തിരിക്കുന്നത്. കോച്ചടയാന് ശേഷം രജനികാന്തിന്റെ മകള്‍ സൗന്ദര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തില്‍ പ്രണവാകും നായകന്‍ എന്നാണ് സ്ഥിതീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. ചില തമിഴ് മാധ്യമങ്ങള്‍ ആണ് ഇത് സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവിട്ടത്. വാര്‍ത്ത ശരിയെങ്കില്‍ പ്രണവിന്റെ കന്നി തമിഴ് ചിത്രത്തിനായി ഒരു വലിയ പ്രതീക്ഷകളാണ് ഉണ്ടാക്കുന്നത്. തമിഴ് സൂപ്പര്‍ താരം ധനുഷ് ആയിരിക്കും ചിത്രം നിര്‍മ്മിക്കാനിരുന്നതെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും പിന്നീട് കലൈപുളി എസ് തനു നിര്‍മ്മിക്കുമെന്നാണ് കേള്‍ക്കുന്നത്.

© 2024 Live Kerala News. All Rights Reserved.