എ.കെ.ശശീന്ദ്രൻ വീണ്ടും മന്ത്രിസഭയിലേക്ക്; സ​ത്യ​പ്ര​തി​ജ്ഞ വ്യാ​ഴാ​ഴ്ച

തി​രു​വ​ന​ന്ത​പു​രം: ഫോ​ണ്‍​കെ​ണി വി​വാ​ദ​ത്തി​ൽ മ​ന്ത്രി​സ​ഭ​യി​ൽ​നി​ന്നു പു​റ​ത്താ​യ എ​ൻ​സി​പി എം​എ​ൽ​എ എ.​കെ. ശ​ശീ​ന്ദ്ര​ൻ കാ​ബി​ന​റ്റി​ലേ​ക്കു തി​രി​ച്ചെ​ത്തു​ന്നു. ശ​ശീ​ന്ദ്ര​ൻ വ്യാ​ഴാ​ഴ്ച വീ​ണ്ടും മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​മെ​ന്നാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ. ബു​ധ​നാ​ഴ്ച ഗ​വ​ർ​ണ​ർ അ​വ​ധി​യി​ലാ​യ​തി​നാ​ലാ​ണ് സ​ത്യ​പ്ര​തി​ജ്ഞ വ്യാ​ഴാ​ഴ്ച​ത്തേ​ക്കു മാ​റ്റി​യ​ത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ കൈവശമുള്ള ഗതാഗത വകുപ്പു ശശീന്ദ്രനു തിരികെ ലഭിക്കുമെന്നാണു സൂചന. മന്ത്രിപദത്തിൽ നിന്നൊഴിഞ്ഞു 10 മാസം കഴിയുമ്പോഴാണു ശശീന്ദ്രന്റെ തിരിച്ചുവരവ്.
ശശീന്ദ്രനെ മന്ത്രിസഭയിൽ തിരികെയെടുക്കണം എന്നാവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയനും ഇടതുമുന്നണിക്കും എൻസിപി കത്തു നൽകിയിരുന്നു. ഡൽഹിയിൽ ദേശീയ അധ്യക്ഷൻ ശരദ് പവാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണു മന്ത്രിപദവി തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടത്. നിയമസഭാ സമ്മേളനം തീരും മുൻപു ശശീന്ദ്രനെ മന്ത്രിസഭയിൽ തിരിച്ചെത്തിക്കണമെന്നാണ് എൻസിപിയുടെ താൽപര്യം.
അ​തേ​സ​മ​യം, കാ​യ​ൽ കൈ​യേ​റ്റ കേ​സി​ൽ രാ​ജി​വ​ച്ച മു​ൻ മ​ന്ത്രി തോ​മ​സ് ചാ​ണ്ടി​യെ അ​നു​കൂ​ലി​ക്കു​ന്ന ഒ​രു വി​ഭാ​ഗം ശ​ശീ​ന്ദ്ര​ന്‍റെ മ​ട​ങ്ങി​വ​ര​വി​നെ എ​തി​ർ​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ, കു​റ്റ​വി​മു​ക്ത​നാ​യി ആ​ദ്യം മ​ട​ങ്ങി​യെ​ത്തു​ന്ന​യാ​ളി​നു മ​ന്ത്രി​സ്ഥാ​നം ന​ൽ​കാ​മെ​ന്നാ​യി​രു​ന്നു കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ൻെ നി​ല​പാ​ടെ​ന്നാ​ണു ടി.​പി. പീ​താം​ബ​ര​ൻ മാ​സ്റ്റ​ർ അ​ട​ക്ക​മു​ള്ള​വ​ർ പ​റ​യു​ന്ന​ത്.