ഫോണ്‍ കെണി: ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരായ ഹര്‍ജി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: മംഗളം ഫോണ്‍ കെണി കേസില്‍ മന്ത്രി എ കെ ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിക്കവേ സംസ്ഥാന സര്‍ക്കാരിനോടും ഹര്‍ജിക്കാരിയോടും സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു.

ഹര്‍ജിക്കാരിയായ മഹാലക്ഷ്മിക്ക് പൊതു താല്‍പര്യമില്ലെന്ന് സര്‍ക്കാര്‍ വാദിച്ചു . ഇവര്‍ നല്‍കിയിരിക്കുന്നത് വ്യാജ വിലാസമാണെന്നും സര്‍ക്കാര്‍ അറിയിച്ചു . ഇതിനിടെ കേസില്‍ കക്ഷിചേരാന്‍ അനുമതി തേടി രണ്ട് ഹര്‍ജികള്‍ കോടതിയിലെത്തി.

ആദ്യ കേസിലെ പ്രതിയും മംഗളം ജീവനക്കാരനുമായ എസ് വി പ്രദീപ് , അഡ്വ ബിജു ജോസഫ് എന്നിവരാണ് കോടതിയെ സമീപിച്ചത്. കേസില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ടുള്ളതാണ് മംഗളം ജീവനക്കാരന്റെ ഹര്‍ജി.

© 2024 Live Kerala News. All Rights Reserved.