സല്യൂട്ട് വിവാദം: തനിക്ക് പരാതിയില്ലെന്ന് ചെന്നിത്തല

 

തിരുവനന്തപുരം: ഋഷിരാജ് സിങ്ങിനെതിരെ തനിക്ക് പരാതിയില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. വിഷയത്തില്‍ എ.ഡി.ജി.പി ഋഷിരാജ് സിങ്ങിനോട് സര്‍ക്കാര്‍ വിശദീകരണം ചോദിച്ചതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ആഭ്യന്തരമന്ത്രി. കേന്ദ്രസര്‍വീസ് മുഖ്യമന്ത്രിയുടെ കീഴിലാണ്. എം.എല്‍.എമാരുടെ പരാതിയുടെ അടിസ്ഥാനത്തിലാകാം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.