പ്രേമം: കൊല്ലം റൂറല്‍ മേഖലയില്‍ ആന്റി പൈറസി സെല്ലിന്റെ പരിശോധന

 

തിരുവനന്തപുരം: പ്രേമം സിനിമയുടെ വ്യാജപതിപ്പുമായി ബന്ധപ്പെട്ട് കൊല്ലം റൂറല്‍ മേഖലയില്‍ ആന്റി പൈറസി സെല്‍ പരിശോധന നടത്തുന്നു. ആന്റി പൈറസി സെല്‍ എസ്പി പ്രതീഷ്‌കുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന. സിനിമ ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്തതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്ലസ്ടു വിദ്യാര്‍ഥികള്‍ കൊല്ലം സ്വദേശികളാണ് ഇവരില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രേമം സിനിമയുടെ വ്യാജപതിപ്പിനു പിന്നിലെ പ്രതികളെ തിരിച്ചറിഞ്ഞെന്നും ഇവരുടെ അറസ്റ്റ് ഉടനുണ്ടാകുമെന്നും എസ്പി ഇന്നലെ പറഞ്ഞിരുന്നു. ഫൊറന്‍സിക് റിപ്പോര്‍ട്ട് രണ്ടു മൂന്നു ദിവസത്തിനകം ലഭിക്കും. അതു കിട്ടിയശേഷം അറസ്റ്റ് ഉണ്ടാകുമെന്നും എസ്പി കൂട്ടിച്ചേര്‍ത്തു.

പ്രേമം സിനിമ ചോര്‍ന്നത് അണിയറ പ്രവര്‍ത്തകരില്‍ നിന്നെന്നു നേരത്തെ കണ്ടെത്തിയിരുന്നു. ഇവരുടെ കൈയിലെ ഹാര്‍ഡ് ഡിസ്‌കില്‍ നിന്നാണ് സിനിമ ചോര്‍ന്നത്. ഹാര്‍ഡ് ഡിസ്‌ക് പൊലീസ് കണ്ടെടുത്തു. സെന്‍സര്‍ കോപ്പിയുടെ ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്ത എഡിറ്ററെ തിരിച്ചറിഞ്ഞിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.