വ്യാജ പ്രേമത്തിനു പിന്നിലെ മാര്‍ക്കറ്റിംഗ് തന്ത്രം.. ചാള്‍സ് ജോര്‍ജ്ജ് എഴുതുന്നു

നമ്മള്‍ മലയാളികള്‍ വെറും വിഡ്ഢികള്‍ എന്നു തന്നെ പറയണം… ഒരു ചിത്രത്തിന്റെ പലതരത്തിലുള്ള മാര്‍ക്കറ്റിങ്ങില്‍ ആഴത്തില്‍ അറിയാതെ മയങ്ങി പോയ പരിശകള്‍… തീര്‍ന്നില്ല. ഫോണില്‍ ലിബര്‍ട്ടി ബഷീര്‍ ‘ ഈ അറസ്റ്റ് ഒരു പ്രഹസനം മാത്രമാണ്’. ബി ഉണ്ണികൃഷ്ണന്‍ വരെ നീളാവുന്ന കേസ് ഒരു തരത്തില്‍ ഒതുക്കി തീര്‍ത്തിരിക്കുന്നു’. ഇതല്ലേ സത്യം…

CHALSE

ചാള്‍സ് ജോര്‍ജ്ജ് എഴുതുന്നു

കൊല്ലത്ത് രണ്ടു വിദ്യാര്‍ഥികളെ അറസ്റ്റു ചെയ്തു”

ചാനലുകളിലെ ബ്രേക്കിംഗ് ന്യൂസ്

‘.ഈ വിദ്യാര്‍ഥികള്‍ക്ക് സിനിമയുമായുള്ള ബന്ധം എന്ത്..? ‘സിനിമകളുടെ ഏതെങ്കിലും ഭാഗത്ത് ഏതെങ്കിലും തരത്തില്‍ ഇവരും പങ്കാളികളായിരുന്നോ..? തീര്‍ന്നില്ല ഇവര്‍ക്ക് ചിത്രം എത്തിച്ചു കൊടുത്ത ആളേയും അറസ്റ്റ് ചെയ്തു’. വാര്‍ത്തകളുടെ പ്രവാഹം ഫഌഷ് മിന്നിമറിയുന്നു. ലൈവ് ചര്‍ച്ചകള്‍ ഇന്‍ന്റെര്‍വ്യു എന്നു വേണ്ട എല്ലാ വിധത്തിലുമുളള തലക്കുത്തി മറിയലുകളും.. സത്യത്തില്‍ എന്താണു സംഭവിച്ചത്..? നമ്മള്‍ മലയാളികള്‍ വെറും വിഡ്ഢികള്‍ എന്നു തന്നെ പറയണം… ഒരു ചിത്രത്തിന്റെ പലതരത്തിലുള്ള മാര്‍ക്കറ്റിങ്ങില്‍ ആഴത്തില്‍ അറിയാതെ മയങ്ങി പോയ പരിശകള്‍… തീര്‍ന്നില്ല. ഫോണില്‍ ലിബര്‍ട്ടി ബഷീര്‍

‘ ഈ അറസ്റ്റ് ഒരു പ്രഹസനം മാത്രമാണ്’. ബി ഉണ്ണികൃഷ്ണന്‍ വരെ നീളാവുന്ന കേസ് ഒരു തരത്തില്‍ ഒതുക്കി തീര്‍ത്തിരിക്കുന്നു’.

ഇതല്ലേ സത്യം…
‘ഈ അറസ്റ്റ് ഒരു പ്രഹസനം തന്നെയല്ലേ?’
പ്രേമത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അറിയാതെ ഒരിക്കലും സെന്‍സര്‍ കോപ്പി പുറത്തുപോകില്ല..അല്ലെങ്കില്‍ സെന്‍സര്‍ ബോര്‍ഡ് അറിയാതെ.. സത്യത്തില്‍ ആദ്യം ചോദ്യം ചെയ്യേണ്ടതും ഇവരയല്ലെ..? അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ കോപ്പി പുറത്ത് വിട്ട ആളെ എപ്പോഴെ അറസ്റ്റ് ചെയ്യാമായിരുന്നു..? സംവിധായകനില്‍ നിന്നും നിര്‍മ്മാതാവിനില്‍ നിന്നും എന്ത് പ്രതികരണമാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായത്..? ഇതില്‍ നിന്നെല്ലാം എന്താണ് നമ്മള്‍ മനസ്സിലാക്കേണ്ടത്..? ഇതൊരു നാടകം തന്നെയല്ലേ..?. ഏറ്റവും വലിയ വൃത്തിക്കെട്ട മാര്‍ക്കറ്റിംഗ് തന്ത്രം..? കോപ്പി പുറത്തായതിന്റെ തൊട്ടടുത്ത ദിവസങ്ങളില്‍ ചിത്രത്തിന്റെ സംവിധായകനോ, നിര്‍മ്മാതാവോ, നടന്‍മാരോ ആരും തന്നെ പ്രതിരകരിച്ചില്ല. ചുരുക്കം പറഞ്ഞാല്‍ ചിത്രം പുറത്തെത്തിച്ചത് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ്… ഈ വിദ്യാര്‍ഥികളെ ചോദ്യം ചെയ്യലിനു മുമ്പ് സെന്‍സര്‍ ബോര്‍ഡിന്റെ ഉത്തരവാദിത്വപ്പെട്ടവരേയും, അണിയറ പ്രവര്‍ത്തകരേയും വേണ്ട രീതിയില്‍ ചോദ്യം ചെയ്തിരുന്നുവെങ്കില്‍ യഥാര്‍ത്ഥ പ്രതികളെ അറസ്‌ററു ചെയ്യാമായിരുന്നില്ലേ..?

തങ്ങള്‍ക്ക് കിട്ടിയ ചിത്രം വിദ്യാര്‍ഥികള്‍ അപ് ലോഡ് ചെയ്യുക മാത്രമാണ് ചെയ്തത്. ഇത് സൈബര്‍ കുറ്റം തന്നെയാണ്.. എന്നിരുന്നാലും ഇവരെ ഇതിനു പ്രേരിപ്പിച്ച ചലച്ചിത്ര ലോകത്തെ പ്രധാനികളെ അറസ്റ്റു ചെയ്യാതെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്.

വാട്ട്‌സ് ആപ്പ്, ഫേസ് ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയകള്‍ വഴി ഏറ്റവും കൂടുതല്‍ പ്രമോഷന്‍ ലഭിച്ച മലയാള സിനിമയെന്ന് വേണമെങ്കില്‍ പ്രേമത്തെ വിളിക്കാം. 80% അധികം സോഷ്യല്‍ മീഡിയ ഊതി പറത്തിവിട്ട ബലൂണ്‍ അല്ലേ പ്രേമം..?

ഇതിനു മുമ്പും മലയാളത്തില്‍ നല്ല ചിത്രങ്ങള്‍ ഉണ്ടായിട്ടുണ്ട്. 80 കളും 90 കളും മലയാള സിനിമയുടെ സുവര്‍ണ്ണ കാലങ്ങള്‍ ആയിരുന്നുവെങ്കില്‍, 2010 മുതല്‍ ഇങ്ങോട്ട് മലയാള സിനിമകളുടെ ഗ്രാഫ് താഴുന്നു… ഇടയ്ക്ക് കലാ മൂല്യങ്ങളേയും കലയേയും സ്‌നേഹിക്കുന്ന ചുരുക്കം ചില സംവിധായകരുടെ സംഭാവനകള്‍ മാത്രം. പത്മരാജനും ഭരതനും അടൂരുമെല്ലാം മലയാള സിനിമയുടെ അര്‍ത്ഥതലങ്ങള്‍ക്ക് നിറങ്ങള്‍ നല്‍കിയവരാണ്. എന്നാല്‍ ഇന്ന് ന്യൂജനറേഷന്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരു കൂട്ടം സംവിധായകരാണ് മലയാള സിമിമയുടെ മുഖമെന്ന സാധാരണക്കാര്‍പോലും തെറ്റിധരിച്ചു തുങ്ങിയിരിക്കുന്നു. പ്രേമം എന്ന ചിത്രത്തിന് ഇത്രയും വലിയ സോഷ്യല്‍ മീഡിയ പ്രമോഷന്‍ നല്‍കേണ്ടി വന്നത് ഒരു പക്ഷേ ഈ ചിത്രം തീയേറ്ററുകളില്‍ ഓടില്ലയെന്ന വിശ്വാസത്തിലാണോ..?

ഈ തരത്തിലുളള് പ്രമോഷനൊന്നും നടത്താതെ മലയാള സിനിമാ ലോകത്തേക്ക് പിറവിയെടുത്ത ഒരുപാട് നല്ല ചിത്രങ്ങള്‍ സമീപകാലങ്ങളില്‍ ഉണ്ടായിട്ടുണ്ട്. അവയില്‍ ചിലത് ഹിറ്റുകള്‍ ആവുകയും ചെയ്തിട്ടുണ്ട്. ഉദാഹരണത്തിന് ദൃശ്യം എന്ന ചിത്രം എടുക്കാം.. അതിന്റെ സംവിധായകന്‍ ജീത്തു ജോസഫ് ,ഡിക്റ്റടീവ് ,മമ്മി ആന്‍ഡ് മി, മൈ ബോസ്, മെമ്മോറീസ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം എടുത്ത ചിത്രമാണ് ദൃശ്യം. 2014 ലെ ഏറ്റവും ഹിറ്റ്. ദൃശ്യത്തിന് നല്ല കഥാ തന്തുവുണ്ട്…. ജീവനുണ്ട്, മലയാളികള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞാലും ഓര്‍ത്തിരിക്കുന്ന ജോര്‍ജ്ജുക്കുട്ടിയുണ്ട്. എന്നാല്‍ പ്രേമത്തില്‍ എന്തുണ്ട്..? വെറുതെയിരുന്നപ്പോള്‍ നേരം കളയാന്‍ ഒരു ‘നേരം’ എടുത്ത അല്‍ഫോണ്‍സ് പുത്രന്‍ വീണ്ടും പ്രേമ നാടകവുമായി സിനിമാപ്രേമികളെ വിഢ്ഡികളാക്കിയിരിക്കുന്നു.

തോന്നുന്നതെല്ലാം കാണിച്ചുക്കൂട്ടി അതിനെ ക്യാമറകൊണ്ട് ഒപ്പിയെടുത്ത് സ്വന്തമായി എഡിറ്റ് ചെയ്ത് വെള്ളിത്തിരയില്‍ എത്തിച്ചിട്ട്, ന്യുജെനറേഷന്‍ ഫിലിം എന്ന പേരും നല്‍കിയാല്‍ എല്ലാം ഓക്കെ. ഇതാണ് കുറച്ചു നാളുകളായ് കണ്ടുവരുന്ന മലയാള സിനിമാ ട്രെന്‍ഡ്… ഈ പ്രേമക്കാറ്റില്‍ ഒന്നുമല്ലാതെ പോയ ചിത്രങ്ങള്‍ പലതുമുണ്ട്. സാമുഹിക പ്രശ്‌നത്തെ മൂല്യമാക്കി വി കെ പ്രകാശ് എടുത്ത ചിത്രമാണ് നിര്‍ണ്ണായകം. ബോബി സഞ്ജയ് ടീമിന്റെ ശക്തമായ തിരക്കഥ. ചിത്രം തുറന്ന് കാട്ടുന്നത് നമ്മുടെ ഇടയിലുള്ള ചില സംഭവങ്ങളെ തന്നെയാണ്. എന്നാല്‍ ഈ ചിത്രത്തിന് എത്രത്തോളം പ്രമോഷന്‍ കിട്ടി..? എത്രപേര്‍ ചിത്രത്തെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ നല്ലതു പറഞ്ഞു…’ ഇതേപോലെ തന്നെയാണ് അപ്പോത്തിക്കിരിയും.. നിലവാരമുള്ളവയായിരുന്നു.

എന്നാല്‍ “വായില്‍ തോന്നുന്നത് കോതയ്ക്കു പാട്ട് ” എന്നു പറയുന്നതുപോലെ.. എന്തെങ്കിലുമൊക്കെ എഴുതി വച്ചിട്ട് അത് പടച്ചു വിടും, അതേറ്റു പാടാന്‍ കുറേ യുവ തലമുറയും….
വയലാറിന്റേയും, ഗിരീഷ് പുത്തഞ്ചേരിയിന്റേതുമൊക്കെ മൂല്യം നാം തിരിച്ചറിയുന്നത് ഈ അവസരങ്ങളില്‍ ആണ്. ഒരു നായകന്‍ എന്ന നിലയില്‍ നിവിന്‍ പോളി മലയാള സിനിമയില്‍ എന്തു ചെയ്തു..? പ്രണയിച്ചു നടക്കുക എന്നതിനപ്പുറം നിവിനില്‍ നിന്ന്  മലയാളത്തിന്  എന്ത് ലഭിച്ചു..? അഭിനയിച്ചു ഫലിപ്പിക്കേണ്ട ചിത്രം എന്നു വച്ചാല്‍ നടന്റെ മാനറിസങ്ങളിലൂടെ കഥ പറയുന്ന ഏതെങ്കിലുമൊരു ചിത്രം ഉണ്ടായിട്ടുണ്ടോ..? (കിരീടം,ദേവാസുരഹം, തനിയാവര്‍ത്തനം
etc)

വളരെ ചുരുങ്ങിയ കാലയളവില്‍..1 കോടി ക്ലബില്‍ നിവിനും എത്തി. എന്തു കാണിച്ചിട്ടാണെന്നാണ് ഇപ്പോഴും മനസ്സിലാകാത്ത കാര്യം. ഒരു കോടി ക്ലബില്‍ ഉള്ള പൃത്വിരാജ്, ഫഹദ് ഫാസില്‍ എന്നിവര്‍ക്കൊപ്പം ഉയര്‍ന്നതാണ് നിവിന്റെ സ്ഥാനം. പക്ഷെ ഇവര്‍ കാഴ്ച വച്ച അഭിനയ സാധ്യതകളുളള ചിത്രങ്ങള്‍ പലതുമുണ്ട്. ഒരു പക്ഷേ നിവിനെന്ന നടനില്‍ നിന്നും അത്തരത്തില്‍ ഒരു കഥാപാത്രവും മലയാളത്തിന് ലഭിച്ചിട്ടില്ല.. പറ്റാത്തതുകൊണ്ടാണോ..? അല്ലേല്‍ നിവിന്‍ ഏറ്റെടുക്കാത്തതു കൊണ്ടാണോ..? അത് നിവിന്‍ തന്നെയാണ് പറയേണ്ടത്.’ എന്തായാലും പ്രേമം ഒരു വല്ലാത്ത ചെയ്ത്തായ്‌പോയ്…

ഇതു കേരളമാണ് മലയാള ചലച്ചിത്ര ലോകവും ഭരിക്കുന്നത് ചില താപ്പാനകളും… പറഞ്ഞിട്ട് കാര്യമില്ല.. കൂടുതല്‍ ചോദ്യം ചെയ്താലേ, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് ചിത്രം എവിടുന്ന് കിട്ടി എന്നറിയാന്‍ പറ്റുകയുള്ളു എന്നാണ് കേട്ടത്.

കൂടുതല്‍ ചോദ്യം ചെയ്യേണ്ടത് ആരെയാണ്..?

ഇവിടെയാണ് നാം പലപ്പോഴും തോറ്റൂപോകുന്നത്. ഇതെല്ലാം ഒപ്പിച്ച് വച്ചിട്ട് ഒന്നും അറിഞ്ഞിട്ടില്ല എന്ന മട്ടില്‍ ഇരിക്കുന്ന ചലച്ചിത്ര ലോകത്തിലെ ചില കുലം കുത്തികളെ എന്തു വിളിക്കണം നമ്മള്‍..? ചലച്ചിത്ര ലോകത്ത് വീണ്ടും അവരെ തുടരാന്‍ അനുവദിക്കണമോ..?

എഴുതി തീരാറായപ്പോള്‍

വീണ്ടുമൊരു ചാനല്‍ ബ്രേക്കിംങ് ന്യൂസ്‌

‘അറസ്റ്റ് ചെയ്ത വിദ്യാര്‍ഥികളുടെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നു’… ‘അന്താരാഷ്ട്ര പൈറസി ഗ്രൂപ്പുമായി ഇവര്‍ക്ക് ബന്ധമുണ്ടോയെന്ന് സംശയം’

കഷ്ടം ഇനി എന്തൊക്കെ കേള്‍ക്കണം…..

© 2024 Live Kerala News. All Rights Reserved.